2000 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ട് തർക്കം; പെട്രോൾ പമ്പ് ജീവനക്കാരനു മർദനമേറ്റു

പിൻവലിച്ച നോട്ടുകൾ ഉൾപ്പെടെ സ്വീകരിക്കുന്നതിനാൽ പെട്രോൾ പമ്പുകളിൽ 2000 രൂപയുടെ നോട്ടിന് ചില്ലറ നൽകാൻ സാധിക്കുന്നില്ല. എന്നാൽ പലരും ബാങ്കുകളിൽ നിന്നും ലഭിക്കുന്ന 2000 രൂപയുടെ നോട്ടിന് ചില്ലറ തേടി പെട്രോൾ പമ്പുകളിൽ എത്തുകയാണ്. ഇത് പലയിടങ്ങളിലും തർക്കത്തിലേക്ക് നീളുന്നുണ്ട്.

2000 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ട് തർക്കം; പെട്രോൾ പമ്പ് ജീവനക്കാരനു മർദനമേറ്റു

കണ്ണൂർ: 2000 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ടു ഒരു സംഘം പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ചു. 500 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം 2000 രൂപയുടെ നോട്ട് നൽകി. ബാക്കി തുക 100 രൂപ നോട്ടു വീതം തരണമെന്നാവശ്യപ്പെട്ടായിരുന്ന  മർദ്ദനം. ശ്രീകണ്ഠാപുരത്തെ പെട്രോൾ പമ്പിലാണ് സംഭവം.

പരിക്കേറ്റ പമ്പ് ജീവനക്കാരൻ കുറ്റിയാട്ടൂരിലെ കൃഷ്ണകുമാറിനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിയർ കുപ്പികൊണ്ടാണ് സംഘം ആക്രമിച്ചത്. പമ്പ് ഉടമ റെജിയുടെ പരാതിയിൽ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story by