മധ്യപ്രദേശിലെ സംഘര്‍ഷം ഹിന്ദു വോട്ടുകള്‍ക്കു വേണ്ടി ആര്‍എസ്എസ് കരുതിക്കൂട്ടിയുണ്ടാക്കിയത്; മധ്യപ്രദേശ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ ലക്ഷ്യമിട്ട് ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് ആകാശ് ചൗഹാനും അദ്ദേഹത്തിന്റെ പിതാവ് മുകുത് ചൗഹാനും ചേര്‍ന്നൊരുക്കിയ പദ്ധതിയായിരുന്നു സംഘര്‍ഷമെന്നും റിപ്പോര്‍ട്ട് പറയുന്നു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി അതുവഴി തെരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ഇത് മുന്‍കൂട്ടിയറിഞ്ഞ പോലീസ് ഈ ശ്രമത്തെ പരാജയപ്പെടുത്തിയതാണ് അക്രമസംഭവങ്ങള്‍ക്കു കാരണമായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മധ്യപ്രദേശിലെ സംഘര്‍ഷം ഹിന്ദു വോട്ടുകള്‍ക്കു വേണ്ടി ആര്‍എസ്എസ് കരുതിക്കൂട്ടിയുണ്ടാക്കിയത്; മധ്യപ്രദേശ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

മധ്യപ്രദേശിലെ സംഘര്‍ഷം ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായിരുന്നുവെന്ന് വ്യക്തമാക്കി അന്വേഷണ റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായിരുന്നു സംഘര്‍ഷമെന്നാണ് പെറ്റ്ലവാഡ് പൊലീസ് തയ്യാറാക്കിയ നാലു പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ സൂചന.

ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ ലക്ഷ്യമിട്ട് ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് ആകാശ് ചൗഹാനും അദ്ദേഹത്തിന്റെ പിതാവ് മുകുത് ചൗഹാനും ചേര്‍ന്നൊരുക്കിയ പദ്ധതിയായിരുന്നു സംഘര്‍ഷമെന്നും റിപ്പോര്‍ട്ട് പറയുന്നു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി അതുവഴി തെരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ഇത് മുന്‍കൂട്ടിയറിഞ്ഞ പോലീസ് ഈ ശ്രമത്തെ പരാജയപ്പെടുത്തിയതാണ് അക്രമസംഭവങ്ങള്‍ക്കു കാരണമായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ രാകേഷ് വ്യാസ് ജാബ്വ എസ്പി സഞ്ജയ് തിവാരിക്കു സമര്‍പ്പിച്ചു.


പെറ്റ്ലാവാഡില്‍ ഒക്ടോബര്‍ 12 മുതല്‍ 14 വരെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനു കാരണം ചൗഹാന്‍മാരുടെ ഇത്തരത്തിലുള്ള ഇടപെടലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഇവര്‍ ആര്‍എസ്എസുകാരായതിനാല്‍ കേസു രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം വെളിപ്പെടുത്തുന്നു. 'പെറ്റ്ലാവാഡിയില്‍ നടന്ന ഈ സംഭങ്ങളിലെല്ലാം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യേണ്ടതാണ്. പക്ഷേ അവരുടെ ആര്‍എസ്എസ് പശ്ചാത്തലവും ഭരണകൂടത്തിന്റെ നിലപാടും കാരണം അതിന് സാധിക്കില്ല.'- റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കലാപമുണ്ടാവുന്നത് തടയുകയായിരുന്നു പോലീസിന്റെ ലക്ഷ്യമെന്നും അതിനാല്‍ത്തന്നെ 95% പൊതുജനങ്ങളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. ഒക്ടോബര്‍ 12ന് മുഹറത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ നടക്കുന്നതിനിടെ ആര്‍എസ്എസ് നേതാവ് മുകുത് ചൗഹാനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ബന്ദ് നടത്താന്‍ ആര്‍എസ്എസ് ആഹ്വാനം ചെയ്യുകയുമുണ്ടായി. സബ് ഡിവിഷണല്‍ ഓഫീസര്‍ രാകേഷ് വ്യാസിനെതിരെ നടപടിയെടുക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ രാകേഷ് വ്യാസിന്റെ വാഹനത്തിനുനേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

Read More >>