സ്ത്രീധനത്തിനുവേണ്ടി പോലീസിനെ ഉപയോഗിച്ച് മജിസ്‌ട്രേറ്റിന്റെ പീഡനം; ഭാര്യാപിതാവ് മുഖ്യമന്ത്രിയ്ക്കും ഹൈക്കോടതി രജിസ്ട്രാര്‍ക്കും പരാതി നല്‍കി

ജസ്റ്റീസ് സമീറിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്കും ജില്ലാ ജഡ്ജിക്കും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഷിഹാബുദ്ദീന്‍ പരാതി നല്‍കിയിട്ടുണ്ട്. പണത്തിനും ഭൂമിക്കും വേണ്ടി മജിസ്‌ട്രേറ്റ് തങ്ങളെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മജിസ്‌ട്രേറ്റിന്റെ ഇടപെടല്‍കൊണ്ട് മുന്നുവര്‍ഷത്തോളമായി തനിക്കും ഭാര്യയ്ക്കും മകളെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരാതിയില്‍ സൂചിപ്പിക്കുന്നു.

സ്ത്രീധനത്തിനുവേണ്ടി പോലീസിനെ ഉപയോഗിച്ച് മജിസ്‌ട്രേറ്റിന്റെ പീഡനം; ഭാര്യാപിതാവ് മുഖ്യമന്ത്രിയ്ക്കും ഹൈക്കോടതി രജിസ്ട്രാര്‍ക്കും പരാതി നല്‍കി

സ്ത്രീധനത്തിനു വേണ്ടി പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ റാന്നി ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്‌ട്രേറ്റായ സമീറിനെതിരെ ഭാര്യാപിതാവ് ഷിഹാബുദ്ദീൻ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍, പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍ എന്നിവര്‍ക്ക് ഷിഹാബുദ്ദീന്‍ നേരിട്ടാണ് പരാതി നല്‍കിയത്.

കൂടാതെ ജസ്റ്റീസ് സമീറിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്കും ജില്ലാ ജഡ്ജിക്കും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഷിഹാബുദ്ദീന്‍ പരാതി നല്‍കിയിട്ടുണ്ട്. പണത്തിനും ഭൂമിക്കും വേണ്ടി മജിസ്‌ട്രേറ്റ് തങ്ങളെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മജിസ്‌ട്രേറ്റിന്റെ ഇടപെടല്‍കൊണ്ട് മുന്നുവര്‍ഷത്തോളമായി തനിക്കും ഭാര്യയ്ക്കും മകളെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരാതിയില്‍ സൂചിപ്പിക്കുന്നു. അധികാരവും ഭീഷണിയും ഉപയോഗിച്ചാണ് മകളെ തങ്ങളിൽ നിന്നും അകറ്റുന്നതെന്നും ഷിഹാബുദ്ദീന്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

സ്ത്രീധനത്തിനുവേണ്ടി പോലീസിനെ ഉപയോഗിച്ച് മജിസ്ട്രേറ്റ് വക പീഡനം; ഭാര്യാപിതാവിന്റെ പേരിൽ പല സ്റ്റേഷനുകളിലായി പതിനേഴു കേസുകൾ..


മജിസ്‌ട്രേറ്റിന് എതിരെയുള്ള പരാതി ആയതിനാല്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനും പരാതി നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് ഷിഹാബുദ്ദീന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. ജസ്റ്റീസ് സമീറിന്റെ നിരന്തരമുള്ള പരാതിയിന്‍മേല്‍ പോലീസ് നടപപടികള്‍ ഉണ്ടാകുന്നത് പരിശോധിക്കുമെന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും ലോക്‌നാഥ് ബഹ്‌റ ഉറപ്പുനല്‍കിയെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ കേസ് കൊല്ലം എസ്പിക്ക് കൈമാറുമെന്ന് ചെയര്‍മാന്‍ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഇതാ ഒരു ന്യായാധിപന്റെ സംസ്ക്കാരം... ഭാര്യാമാതാവിനോട് ഒരു മജിസ്ട്രേറ്റ് സംസാരിക്കുന്നതിങ്ങനെ..

Read More >>