ജിഷ കൊലക്കേസ് വിചാരണ ഇന്ന് ആരംഭിക്കും; പ്രതിക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും: ആളൂരിനെ തടയാന്‍ ദളിത് പ്രതികരണ വേദി രംഗത്ത്

പ്രതിയായ അമീറുല്‍ ഇസ്ലാമിന് വേണ്ടി ഹാജരാകുന്നത് സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ അഡ്വ ബി ആളൂരാണ്. ആളൂരിനെ തടയുമെന്ന് ദളിത് പ്രതികരണ വേദി അറിയിച്ചു. ജിഷക്ക് നീതി നിഷേധിക്കപ്പെടാനുളള സാഹചര്യം ഉണ്ടാകുന്നത് എന്തു വിലനല്‍കിയും തടയുമെന്നാണ് ദളിത് പ്രതികരണവേദി വ്യക്തമാക്കുന്നത്.

ജിഷ കൊലക്കേസ് വിചാരണ ഇന്ന് ആരംഭിക്കും; പ്രതിക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും: ആളൂരിനെ തടയാന്‍ ദളിത് പ്രതികരണ വേദി രംഗത്ത്

സംസ്ഥാനത്തെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ഒന്‍പത് കുറ്റങ്ങളാണ് പ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരെ ചുമത്തിയിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ചുകയറി, മാനഭംഗം, കൊലപാതകം, കുറ്റം ചെയ്ത ശേഷം തെളിവുനശിപ്പിക്കല്‍ എന്നിവ കൂടാതെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള മൂന്നു വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

പ്രതിയായ അമീറുല്‍ ഇസ്ലാമിന് വേണ്ടി ഹാജരാകുന്നത് സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ അഡ്വ ബി ആളൂരാണ്. ആളൂരിനെ തടയുമെന്ന് ദളിത് പ്രതികരണ വേദി അറിയിച്ചു. ജിഷക്ക് നീതി നിഷേധിക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാകുന്നത് എന്തു വിലനല്‍കിയും തടയുമെന്നാണ് ദളിത് പ്രതികരണവേദി വ്യക്തമാക്കുന്നത്.


ജിഷ കൊലക്കേസ് സംബന്ധിച്ച് അഞ്ചുമാസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. 195 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിക്കുന്നത്. പ്രതി അമീറിന് ഇംഗ്ലീഷും മലയാളവും അറിയാത്തതിനാല്‍ ദ്വിഭാഷിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഏറെ കരുതലോടെയാണ് പോലീസും ഈ വിചാരണയെ സമീപിക്കുന്നത്.

അടുത്ത ജനുവരി 23 വരെ അവധി ദിവസങ്ങള്‍ ഒഴിവാക്കിയാണ് വിചാരണ നടക്കുന്നത്. രണ്ടു സര്‍ക്കാരുകളുടെ കീഴിലായിട്ടാണ് ജിഷ കൊലക്കേസ് അന്വേഷണം നടന്നത്.

Read More >>