സഹകരണ പ്രതിസന്ധി: സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതിയില്ല; ജനാധിപത്യവിരുദ്ധ നടപടിയെന്ന് മുഖ്യമന്ത്രി

നിയമസഭയുടെ വികാരം പ്രധാനമന്ത്രി ഉള്‍ക്കൊണ്ടില്ല. കേരള നിയമസഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനം അറിയിക്കാന്‍ സമ്മതിക്കാത്തത് ജനാധിപത്യ മര്യാദയല്ല. സംസ്ഥാനത്തോടുള്ള കടുത്ത അനാദരവാണിത്. കേന്ദ്രം ഭരിക്കുന്നത് ഹിറ്റ്‌ലറുടേയും മുസോളിനിയുടേയും പാത പിന്തുടരുന്ന സര്‍ക്കാരാണ്. അവരില്‍നിന്ന് ജനാധിപത്യ ബോധം പ്രതീക്ഷിക്കേണ്ടതില്ല. ധനകാര്യമന്ത്രിയെ കാണാന്‍ മാത്രം കേന്ദ്രത്തിലേക്കു പോകില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകരണ പ്രതിസന്ധി: സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതിയില്ല; ജനാധിപത്യവിരുദ്ധ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ പ്രതിസന്ധി സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതിയില്ല. ഇതോടെ സര്‍വ്വകക്ഷി സംഘം ദില്ലിയിലേക്ക് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രധാനമന്ത്രിക്കു പകരം ധനമന്ത്രിയെ കാണാനാണ് കേന്ദ്രം അറിയിച്ചതെന്നും ഈ അവഗണയില്‍ കേരളത്തിന്റെ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


നിയമസഭയുടെ വികാരം പ്രധാനമന്ത്രി ഉള്‍ക്കൊണ്ടില്ല. കേരള നിയമസഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനം അറിയിക്കാന്‍ സമ്മതിക്കാത്തത് ജനാധിപത്യ മര്യാദയല്ല. സംസ്ഥാനത്തോടുള്ള കടുത്ത അനാദരവാണിത്. കേന്ദ്രം ഭരിക്കുന്നത് ഹിറ്റ്‌ലറുടേയും മുസോളിനിയുടേയും പാത പിന്തുടരുന്ന സര്‍ക്കാരാണ്. അവരില്‍നിന്ന് ജനാധിപത്യ ബോധം പ്രതീക്ഷിക്കേണ്ടതില്ല. ധനകാര്യമന്ത്രിയെ കാണാന്‍ മാത്രം കേന്ദ്രത്തിലേക്കു പോകില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, നിയമസഭ പാസാക്കിയ പ്രമേയം കേരളത്തിന്റെ റസിഡന്റ് കമ്മീഷണര്‍ വഴി പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നരേന്ദ്രമോഡി ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ സമയം അനുവദിക്കാത്തത് ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തോടുള്ള പ്രധാനമന്ത്രിയുടെ വെല്ലുവിളിയാണിത്. സംസ്ഥാനത്തിന്റെ ആവശ്യത്തെ പ്രധാനമന്ത്രി നിസ്സാരവല്‍ക്കരിച്ചു. കടുത്ത അവഹേളനമാണിത്. ഉലകംചുറ്റും വാലിബനായ പ്രധാനമന്ത്രിക്ക് കേരളത്തിലെ ജനങ്ങളുടെ വികാരം മനസ്സിലാവില്ല. പ്രതിപക്ഷവും ഭരണകക്ഷിയുമെല്ലാം ഒരുമിച്ച് പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിക്കുമ്പോള്‍ ധനമന്ത്രിയെ കാണാന്‍ പറയുന്ന നടപടി തികച്ചും തെറ്റായ നടപടിയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോഡി ജനാധിപത്യമര്യാദ ലംഘിച്ചതായും നിഷേധാത്മക നടപടിയെ ശക്തമായി അപലപിക്കുന്നതായും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ വിഷമത്തിന് കേന്ദ്രവും കേരളത്തിലെ ബിജെപി നേതാക്കളും ഒരു വിലയും കല്‍പ്പിക്കുന്നില്ല. ഇതിനുള്ള ശക്തമായ തിരിച്ചടി ബിജെപിക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നാണ് സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനുള്ള അവസരം തേടിയത്. എന്നാല്‍ ധനമന്ത്രിയെ കാണനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം. എന്നാല്‍ മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും മുന്‍പ് ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയതാണെന്നും അതിനാല്‍ തന്നെ വീണ്ടും ഒരു കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Read More >>