കണ്ണൂര്‍ നല്ല മനസ്സുകളുടേയും നാടാണ്; സ്‌കൂളിന്റെ വികസനത്തിനായി പൊതുവേദിയില്‍ തങ്ങളുടെ ആഭരണങ്ങള്‍ വരെ ഊരിനല്‍കുന്നവരുടെ നാട്‌

പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സംസ്ഥാനത്തിന് മാതൃകയാണെന്നും സര്‍ക്കാരിന്റെ നന്ദി രേഖപ്പെടുത്തുന്നതായും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫസര്‍ സി രവീന്ദ്രനാഥ് പറഞ്ഞു.

കണ്ണൂര്‍ നല്ല മനസ്സുകളുടേയും നാടാണ്; സ്‌കൂളിന്റെ വികസനത്തിനായി പൊതുവേദിയില്‍ തങ്ങളുടെ ആഭരണങ്ങള്‍ വരെ ഊരിനല്‍കുന്നവരുടെ നാട്‌

കണ്ണൂര്‍: പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ ശോചനീയമാണെന്ന് പരാതി പറയുന്നവര്‍ കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം ഗ്രാമത്തിലേക്കൊന്ന് ചെല്ലുക. മലപ്പട്ടം എ കുഞ്ഞിക്കണ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്വന്തം കഴുത്തിലെ മാലയും വളയുമൊക്കെ ഊരിനല്‍കിയവരെ നിങ്ങള്‍ക്കവിടെ കാണാം.

[caption id="attachment_55390" align="alignleft" width="225"]james mathew ജയിംസ് മാത്യു എംഎല്‍എ ശ്വേതയോടൊപ്പം[/caption]

ഒക്ടോബര്‍ മുപ്പതാം തിയ്യതി മലപ്പട്ടം മാപ്പിള എഎല്‍പി സ്‌കൂളിന്റെ ഉദ്ഘാടന വേദിയിലാണ് തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവിനെ സാക്ഷിയാക്കി പൂര്‍വ്വ വിദ്യാര്ത്ഥികളും നാട്ടുകാരും തങ്ങളുടെ സ്‌കൂളിനായി നീക്കിവച്ച പണവും ആഭരണവും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് സമ്മാനിച്ചത്. സ്‌ക്കൂളിന്റെ വികസനത്തിനായി കഴുത്തിലെ മാല ഊരി നല്‍കിയ സുകന്യയെന്ന പെണ്‍കുട്ടി ഏവരെയും വികാരഭരിതരാക്കി. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരും തങ്ങളുടെ സംഭാവനയായ കമ്മലും വളയും മോതിരവുമെല്ലാം വിദ്യാഭ്യാസ മന്ത്രിയുടെപക്കലേല്‍പ്പിച്ചു.

പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സംസ്ഥാനത്തിന് മാതൃകയാണെന്നും സര്‍ക്കാരിന്റെ നന്ദി രേഖപ്പെടുത്തുന്നതായും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫസര്‍ സി രവീന്ദ്രനാഥ് പറഞ്ഞു.

സ്‌ക്കൂളിന്റെ നിലവാരം വര്‍ദ്ദിപ്പിക്കുന്നതിനായി ഏകദേശം ഒരുകോടി രൂപ നാട്ടുകാരുടെ പക്കല്‍നിന്നും സമാഹരിക്കാനാണ് എംഎല്‍എയും നാട്ടുകാരും തീരുമാനിച്ചിരിക്കുന്നത്.

പ്രാദേശിക ചാനല്‍ സ്റ്റാര്‍ ബേഡ് പകര്‍ത്തിയ ദ്യശ്യങ്ങള്‍ 

Read More >>