പിസി ജോര്‍ജ് ഒരുങ്ങിയിറങ്ങുന്നു; അഴിമതിയ്‌ക്കെതിരെ പുതിയ ജനക്ഷേമ കൂട്ടായ്മയുമായി പിസി ജനങ്ങള്‍ക്കിടയിലേക്ക്

അഴിമതിക്കെതിരായ പോരാട്ടവും ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ജനങ്ങളെ ഏകോപിപ്പിക്കുന്നതിനുമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് പിസി പറഞ്ഞു. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ മാതൃകയിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനരീതിയെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പിസി ജോര്‍ജ് ഒരുങ്ങിയിറങ്ങുന്നു; അഴിമതിയ്‌ക്കെതിരെ പുതിയ ജനക്ഷേമ കൂട്ടായ്മയുമായി പിസി ജനങ്ങള്‍ക്കിടയിലേക്ക്

പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് ചിരിത്രം സൃഷ്ടിച്ച പിസി ജോര്‍ജ്ജ് പുതിയ രാഷ്ട്രീയ മുന്നണിക്ക് രൂപം കൊടുക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി രജിസ്‌ട്രേഷനും മറ്റുമില്ലാത്ത സ്വതന്ത്ര സംഘടനയാണ് പിസി ലക്ഷ്യമിടുന്നത്. ജനപക്ഷ മുന്നണിയെന്ന നിലയിലുള്ള പുതിയ കൂട്ടായ്മയ ആദ്യ യോഗം ഡിസംബറില്‍ നടക്കുമെന്നാണ് സൂചന.

ആദ്യഘട്ടത്തില്‍ രണ്ട് ജില്ലകളില്‍ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. പൂഞ്ഞാറില്‍ ജനപക്ഷ മുന്നണിയുടെ ബാനറില്‍ മത്സരിച്ച പിസി ജോര്‍ജ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. മണ്ഡലത്തില്‍ ഇതിന് അംഗീകാരം കിട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇത് വ്യാപിപ്പിക്കാനാണ് പിസിയും കൂട്ടരും ലക്ഷ്യമിടുന്നത്. പത്തനംതിട്ടയിലാണ് ആദ്യ യോഗം ചേരാന്‍ തീരുമാനമെടുത്തിരിക്കുന്നത്. മലബാറില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലേതിലെങ്കിലും രണ്ടാം യോഗം സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നു.

പൂഞ്ഞാറില്‍ എസ്ഡിപിഐ, ഡിഎച്ച്ആര്‍എം എന്നിവയുടെ പിന്തുണയോടെയായിരുന്നു പിസി ജോര്‍ജ് മത്സരിച്ചത്. അരുവിക്കര ഉപതെരഞ്ഞെടുപ്പുകാലത്തും ഈ സംഘടനകളെ ഒപ്പം നിര്‍ത്തിയുള്ള സമാന്തര മത്സരം പിസി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. മലബാറിലെ മുസ്ലിം സംഘടകളില്‍ ഒരുമുന്നണിയോടും യോജിപ്പില്ലാത്ത ചില സംഘടകളെ ലക്ഷ്യമിട്ടാണ് ജോര്‍ജിന്റെ നീക്കം.

Read More >>