''വെടിവെച്ചുകൊല്ലണം ഈ പട്ടികളെ''; തൃശൂര്‍ കൂട്ട ബലാത്സംഗ സംഭവത്തില്‍ പൊട്ടിത്തെറിച്ച് പിസി ജോര്‍ജ്

ക്രിമിനല്‍ കേസുകളില്‍ എങ്കിലും രാഷ്ര്ടീയ ഇടപെടലുകളും പോലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കില്‍ ജനം നിയമം കൈയിലെടുക്കുമെന്നും പിസി ജോര്‍ജ് പറയുന്നു.

തൃശൂരില്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പടെ നാലംഗ സംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ കടുത്ത പ്രതികരണവുമായി കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാവും എംഎല്‍എയുമായ പി.സി.ജോര്‍ജ് രംഗത്ത്. 'വെടിവച്ച് കൊല്ലണം, ഈ പട്ടികളെ' എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടാണ് പിസി ജോര്‍ജ് പ്രതികരിച്ചരിക്കുന്നത്.

ക്രിമിനല്‍ കേസുകളില്‍ എങ്കിലും രാഷ്ര്ടീയ ഇടപെടലുകളും പോലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കില്‍ ജനം നിയമം കൈയിലെടുക്കുമെന്നും പിസി ജോര്‍ജ് പറയുന്നു. അങ്ങനെ ജനം നിയമം കൈയിലെടുത്താല്‍ അവര്‍ക്കൊപ്പം ഞാനും ഉണ്ടാകുമെന്നും പിസി പോസ്റ്റിലൂടെ സൂചിപ്പിക്കുന്നു.

Read More >>