ഈ ചിഹ്നങ്ങള്‍ അപകടം; ശബരിമല സീസണ്‍ പ്രമാണിച്ച് പത്തനംതിട്ട എസ്.പിയുടെ മുന്നറിയിപ്പ്

വീടിന്റെയും കെട്ടിടങ്ങളുടേയും മതിലില്‍ അഞ്ചുവട്ടങ്ങള്‍ കണ്ടാല്‍ ആരോ ഒളിംപിക്‌സിന്റെ ചിഹ്നം വരച്ചിരിക്കുന്നു എന്നല്ല കരുതേണ്ടത്. ആ ചിഹ്നം കുറേ ദിവസങ്ങളുടെ നിരീക്ഷണത്തെ തുടര്‍ന്ന് മോഷ്ടാക്കള്‍ നടത്തുന്ന രഹസ്യ ആശയ വിനിമയമാണ്- അത്തരം വേറെയും ചിഹ്നങ്ങളുണ്ടെന്ന് പത്തനംതിട്ട എസ്.പി ഹരിശങ്കര്‍ ഫേസ് ബുക്കിലൂടെ അറിയിക്കുന്നു.

ഈ ചിഹ്നങ്ങള്‍ അപകടം; ശബരിമല സീസണ്‍ പ്രമാണിച്ച് പത്തനംതിട്ട എസ്.പിയുടെ മുന്നറിയിപ്പ്

വീടിന്റെയും കെട്ടിടങ്ങളുടേയും മതിലില്‍ അഞ്ചുവട്ടങ്ങള്‍ കണ്ടാല്‍ ആരോ ഒളിംപിക്‌സിന്റെ ചിഹ്നം വരച്ചിരിക്കുന്നു എന്നല്ല കരുതേണ്ടത്. ആ ചിഹ്നം കുറേ ദിവസങ്ങളുടെ നിരീക്ഷണത്തെ തുടര്‍ന്ന് മോഷ്ടാക്കള്‍ നടത്തുന്ന രഹസ്യ ആശയ വിനിമയമാണ്- നല്ല കാശുള്ള സ്ഥലം, മോഷ്ടിച്ചോളൂ എന്നാണതിന്റെ അര്‍ത്ഥം.
നിങ്ങളുടെ വീട് കൊളളയടിക്കുവാന്‍ പോകുന്നു എന്നതിന്റെ വ്യക്തമായ സൂചനയാകാം ഇത്. പത്തനംതിട്ട എസ്.പി ഹരിശങ്കരാണ് ചിത്രപപണിക്കാരും തന്ത്രശാലികളുമായ കളളന്‍മാരെ പൂട്ടാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ കളളന്‍മാര്‍ വരച്ചിടാന്‍ സാധ്യതയുളള ചിത്രങ്ങളും അദ്ദേഹം വരച്ചിട്ടു.


ശബരിമല സീസണായതോടെ അന്യസംസ്ഥാന കളളന്‍മാരും പത്തനംതിട്ടയിലേയക്ക് കൂടുമാറിയതോടെയാണ് ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചതെന്ന് എസ്.പി നാരദാ ന്യൂസിനോട് പറഞ്ഞു. തമിഴ്‌നാട്ടിലെ കളളന്‍മാരുടെ ഒരു രീതിയാണിത്. കേരളത്തില്‍ ഇത്തരത്തിലുളള സംഭവങ്ങള്‍ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ശബരിമല സീസണിന്റെ മറവില്‍ ഇത്തരത്തിലുളള മോഷണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

harisankar

വീടുകളുടെ സാമ്പത്തിക ചുറ്റുപാടുകളെ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. വളരെ റിസ്‌ക്കുളളത്, സിസിടിവി ക്യാമറയുളള വീട്, സ്ത്രീകള്‍ മാത്രമുളള വീട്, കാര്യമായി ഒന്നുമില്ലാത്ത വീട്, സമ്പന്നമായത്, മോഷ്ടിക്കാന്‍ ഏറ്റവും ഉചിതമായ വീട് എന്നിങ്ങനെയാണ് കളളന്‍മാര്‍ ഇട്ട ചിഹ്നങ്ങളിലൂടെ മനസിലേക്കാണ്ടത്.

മലപ്പുറത്തെ പലയിടത്തും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മതിലുകളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതും ആ വീടുകള്‍ അന്ന് രാത്രിയോടെ കൊളളയടിക്കപ്പെടുന്നതും പതിവായതോടെയാണ് ഇത്തരം സംഭവങ്ങള്‍ പോലീസ് ഗൗരവമായി എടുത്തു തുടങ്ങിയത്.

Story by
Read More >>