സംസ്ഥാന ശാസ്‌ത്രോത്സവം സമാപിച്ചു; പാലക്കാടിനു കിരീടം

മേളയില്‍ 48279 പോയിന്റ് നേടി പാലക്കാട് ഓവറോള്‍ കിരീടം നേടി.47097 പോയിന്റ് നേടിയ കാസര്‍ഗോഡിന് രണ്ടാം സ്ഥാനവും 45608 പോയിന്റു നേടിയ മലപ്പുറത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു

സംസ്ഥാന ശാസ്‌ത്രോത്സവം സമാപിച്ചു; പാലക്കാടിനു  കിരീടംപാലക്കാട്: നാലു ദിവസമായി ഷൊര്‍ണൂരില്‍ നടന്നു വന്നിരുന്ന സംസ്ഥാന ശാസ്‌ത്രോത്സവം സമാപിച്ചു. കെ വി ആര്‍ സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്തു. പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ അധ്യക്ഷനായി .

മേളയില്‍  48279 പോയിന്റ് നേടി പാലക്കാട് ഓവറോള്‍ കിരീടം നേടി.47097 പോയിന്റ് നേടിയ കാസര്‍ഗോഡിന് രണ്ടാം സ്ഥാനവും 45608 പോയിന്റു നേടിയ മലപ്പുറത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഗണിത ശാസ്ത്രത്തിലും ശാസ്ത്രത്തിലും കണ്ണൂരിനാണ് കിരീടം.


ശാസ്ത്രമേളയില്‍ 180 പോയിന്റും ഗണിതത്തില്‍ 316 പോയിന്റുമാണ് കണ്ണൂരിന് ലഭിച്ചത്. 174 പോയിന്റോടെ സാമൂഹ്യശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും കണ്ണൂരിനാണ്. ഐ.ടി മേളയില്‍ 116 പോയിന്റോടെ മലപ്പുറവും സാമൂഹ്യ ശാസ്ത്രമേളയില്‍ 181 പോയിന്റോടെ തൃശൂരും പ്രവൃത്തിപരിചയമേളയില്‍ 47543 പോയിന്റോടെ പാലക്കാടും ഒന്നാമതെത്തി. പ്രവ്യത്തി പരിചയമേളയില്‍ 46449 മാര്‍ക്കോടെ കാസര്‍ഗോഡാണ് രണ്ടാം സ്ഥാനത്തുള്ളത്.

ശാസ്ത്രമേളയില്‍ 162 പോയിന്റോടെ തൃശൂരും ഗണിത ശാസ്ത്രമേളയില്‍ കോഴിക്കോടും രണ്ടാം സ്ഥാനത്തെത്തി. ഐ.ടി മേളയില്‍ 106 പോയിന്റോടെ കോഴിക്കോടിനാണ് രണ്ടാം സ്ഥാനം.