പാക് പ്രധാനമന്ത്രിക്കെതിരേ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്

അഴിമതിപ്പണമാണ് ഷെരീഫ് വിദേശത്ത് നിക്ഷേപിച്ചതെന്നും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ അയോഗ്യനാണെന്നും കാണിച്ചു പാകിസ്ഥാന്‍ തഹ്‌രീക്ക് ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ഖാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

പാക് പ്രധാനമന്ത്രിക്കെതിരേ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്

ഇസ്‌ലാമാബാദ്:പനാമ വെളിപ്പെടുത്തലിൽ ഉള്‍പ്പെട്ട പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അന്വേഷണം നടത്താന്‍ പാകിസ്ഥാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലി ഉള്‍പ്പെടുന്ന അഞ്ചംഗ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അഴിമതിപ്പണമാണ് ഷെരീഫ് വിദേശത്ത് നിക്ഷേപിച്ചതെന്നും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ അയോഗ്യനാണെന്നും കാണിച്ചു പാകിസ്ഥാന്‍ തഹ്‌രീക്ക് ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ഖാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഹര്‍ജിയില്‍  ഇമ്രാന്‍ഖാന്‍ അടക്കമുള്ളവരുടെ വാദം കേട്ടതിന് ശേഷമാണ് ഷെരീഫിനും കുടുംബത്തിനുമെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.  സംഭവവുമായി ബന്ധപ്പെട്ട് പാരാതിക്കാരോടും സര്‍ക്കാര്‍ പ്രതിനിധികളോടും ആവശ്യം വരുമ്പോള്‍ അന്വേഷണ കമ്മിഷന് മുന്നില്‍ ഹാജരാകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.


ഈ വര്‍ഷമാദ്യം നാവാസ് ഷെരീഫിനും കുടുംബത്തിനും വിദേശത്ത് സ്വത്തുക്കള്‍ ഉണ്ടെന്ന പനാമ രേഖകള്‍ പുറത്തു വന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഷെരീഫിന്റെ മകള്‍ മറിയം, മക്കളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കും മരുമകന്‍ മുഹമ്മദ് സഫ്ദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചിരുന്നു. ഷെറീഫിന്റെ നാല് മക്കളില്‍ മൂന്ന് പേരുടെ പേരാണ് പനാമ പേപ്പേഴ്‌സില്‍ പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഷെരീഫും കുടുംബവു നിഷേധിച്ചിരുന്നു.

Read More >>