കന്നട സംസാരിക്കുന്ന പത്മശാലി വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തുമെന്ന് നിയമസഭാ സമിതി

ശാലിയ വിഭാഗത്തിന്റെ ഉപവിഭാഗമായ പത്മശാലീയ വിഭാഗത്തിന് ഒബിസി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. കന്നട സംസാരിക്കുന്ന ന്യൂനപക്ഷ വിഭാഗമായ പത്മശാലി വിഭാഗത്തിന് ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല

കന്നട സംസാരിക്കുന്ന പത്മശാലി വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തുമെന്ന് നിയമസഭാ സമിതി

കാസർഗോഡ്: കന്നട ഭാഷ സംസാരിക്കുന്ന പത്മശാലി വിഭാഗത്തെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് നിയമസഭാസമിതി തീരുമാനിച്ചു. പിന്നാക്കസമുദായക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി കാസർഗോഡ് കളക്ട്രേറ്റിൽ നടത്തിയ സിറ്റിങ്ങിലാണ് തീരുമാനം. സമിതി ചെയർമാൻ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ അധ്യക്ഷതയിലാണ് സിറ്റിംഗ് നടന്നത്.

ഹൊസ്ദുർഗ് താലൂക്കിലെ കന്നട ഭാഷ സംസാരിക്കുന്ന പത്മശാലി വിഭാഗക്കാരുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു ഇത്. ഇക്കാര്യം ആവശ്യപ്പെട്ടു പത്മശാലി സമുദായസംഘടനകൾ അപേക്ഷ നൽകിയിരുന്നു. പരമ്പരാഗത നെയ്ത്ത് ജോലിക്കാരായ ശാലിയ വിഭാഗത്തിന്റെ ഉപവിഭാഗമാണ് പത്മശാലി വിഭാഗം.

ശാലിയ വിഭാഗത്തിന്റെ ഉപവിഭാഗമായ പത്മശാലീയ വിഭാഗത്തിന് ഒബിസി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. കന്നട സംസാരിക്കുന്ന ന്യൂനപക്ഷ വിഭാഗമായ പത്മശാലി വിഭാഗത്തിന് ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിന്നാക്കസമുദായ വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ശുപാർശപ്രകാരമാണ് പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്

Read More >>