പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കാനെത്തിയവരെ ഹിന്ദുത്വ സംഘടനകള്‍ തടയുന്നു

എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവു ലഭിച്ചിട്ടില്ലെന്നാണു ക്ഷേത്രം അധികൃതര്‍ പറയുന്നത്. ചുരിദാര്‍ ധരിച്ചു രാവിലെ ഏതാനുംപേര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നാണു പ്രതിഷേധവുമായി സ്ത്രീകള്‍ അടക്കമുളള സമീപത്തെ ഭക്തര്‍ രംഗത്തെത്തുന്നത്. ചുരിദാറിനു മുകളില്‍ മുണ്ടു ചുറ്റി മാത്രമെ ഇതുവരെ ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നുള്ളു.

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കാനെത്തിയവരെ ഹിന്ദുത്വ സംഘടനകള്‍ തടയുന്നു

തിരുവനന്തപുരത്തു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീകളടങ്ങിയ പ്രതിഷേധക്കാര്‍ തടയുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കാം എന്നു ഹൈക്കോടതി നിര്‍ദേശമനുസരിച്ച് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കഴിഞ്ഞ ദിവസം ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിന്‍പ്രകാരം രാവിലെ ചുരിദാര്‍ ധരിച്ചു ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരെയാണ് തടയുന്നത്. ആചാരപ്രകാരം ചുരിദാറിനു മുകളില്‍ മുണ്ടു ധരിച്ചെത്തിയാല്‍ ക്ഷേത്രത്തില്‍ കയറ്റാമെന്നാണു പ്രതിഷേധക്കാര്‍ പറയുന്നത്.


എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവു ലഭിച്ചിട്ടില്ലെന്നാണു ക്ഷേത്രം അധികൃതര്‍ പറയുന്നത്. ചുരിദാര്‍ ധരിച്ച് രാവിലെ ഏതാനുംപേര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നാണു പ്രതിഷേധവുമായി സ്ത്രീകള്‍ അടക്കമുളള സമീപത്തെ ഭക്തര്‍ രംഗത്തെത്തുന്നത്. ചുരിദാറിനു മുകളില്‍ മുണ്ടു ചുറ്റി മാത്രമെ ഇതുവരെ ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നുള്ളു.

ഇതിനെതിരെ റിയാ രാജി എന്നയാളാണു കോടതിയെ സമീപിച്ചത്. റിയയുടെ റിട്ട് ഹര്‍ജി സെപ്റ്റംബര്‍ 29നു പരിഗണിച്ച കേരള ഹൈക്കോടതി, ഇക്കാര്യത്തില്‍ സംഘടനകളുമായി ആലോചിച്ചു തീരുമാനമെടുക്കാന്‍ എക്‌സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.

Read More >>