പദ്മനാഭസ്വാമി ക്ഷേത്രം; കോടതി ഉത്തരവു നടപ്പാക്കാന്‍ പോലീസിന്റെ സഹായം തേടും: എക്‌സിക്യൂട്ടീവ് ഓഫീസര്‍

എക്‌സിക്യൂട്ടീവ് ഓഫസീറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തില്‍ കയറാന്‍ ചുരിദാര്‍ ധരിച്ച് എത്തിയവരെ ഹിന്ദു സംഘടനാ ഭാരവാഹികള്‍ കവാടത്തില്‍ തടഞ്ഞു. ഉത്തരവു നടപ്പാക്കാന്‍ സാധിക്കാത്തതു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി.

പദ്മനാഭസ്വാമി ക്ഷേത്രം; കോടതി ഉത്തരവു നടപ്പാക്കാന്‍ പോലീസിന്റെ സഹായം തേടും: എക്‌സിക്യൂട്ടീവ് ഓഫീസര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാറിട്ടു പ്രവേശിക്കാമെന്ന ഉത്തരവ് നടപ്പായില്ല. ഉത്തരവിനെതിരെ എതിര്‍പ്പുമായി ഹൈന്ദവ സംഘടനകള്‍ രംഗത്തെതിയതിനെത്തുടര്‍ന്നാണു പുതിയ സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നത്. ഉത്തരവു നടപ്പാക്കാന്‍ പോലീസിന്റെ സഹായം തേടുമെന്നു ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ഉത്തരവു നടപ്പാക്കാന്‍ സാധിക്കാത്തതു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി. എക്‌സിക്യൂട്ടീവ് ഓഫസീറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിൽ കയറാന്‍ ചുരിദാര്‍ ധരിച്ച് എത്തിയവരെ ഹിന്ദു സംഘടനാ ഭാരവാഹികള്‍ കവാടത്തില്‍ തടയുകയായിരുന്നു.

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു ചുരിദാര്‍ ധരിച്ചു പ്രവേശിക്കാമെന്നു ചൊവ്വാഴ്ചയാണ്, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കിയത്. ബുധനാഴ്ച മുതല്‍ ഉത്തരവു പ്രാബല്യത്തില്‍ വരുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. തീരുമാനം ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചിരുന്നു.

Read More >>