പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ വിവാദം; ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് മരവിപ്പിക്കാമെന്ന് ജില്ലാ ജഡ്ജിയുടെ ഉറപ്പ്

ക്ഷേത്ര ഭരണ സമിതി ചെയര്‍മാന്‍ കൂടിയാണ് ജില്ലാ ജഡ്ജി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍ ഇന്നലെ പുറത്തിറക്കിയ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവ് റദ്ദാക്കാന്‍ തീരുമാനമായത്. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളാണ് ജഡ്ജി നല്‍കിയ ഉറപ്പിനെക്കുറിച്ച് വ്യക്തമാക്കിയത്. ഇതിനെ തുടര്‍ന്ന് ക്ഷേത്രഭരണ സമിതി ഉത്തരവ് മരവിപ്പിക്കുന്നതായി അറിയിച്ചു.

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ വിവാദം; ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് മരവിപ്പിക്കാമെന്ന് ജില്ലാ ജഡ്ജിയുടെ ഉറപ്പ്

പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാമെന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് മരവിപ്പിക്കാമെന്ന് ജില്ലാ ജഡ്ജി ഉറപ്പ് നല്‍കിയതായി ക്ഷേത്ര ഭരണ സമിതിയും പ്രതിഷേധക്കാരും മാധ്യമങ്ങളോടു പറഞ്ഞു. ഉറപ്പിനെ തുടര്‍ന്നു ചുരിദാര്‍ ധരിച്ചു ക്ഷേത്രദര്‍ശനം നടത്താമെന്നു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസകര്‍ ഉത്തരവു പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ മുതല്‍ ആരംഭിച്ച ഹിന്ദുത്വ സംഘടനകളുടെ റോഡ് ഉപരോധം അവസാനിപ്പിച്ചു.

ക്ഷേത്ര ഭരണ സമിതി ചെയര്‍മാന്‍ കൂടിയാണ് ജില്ലാ ജഡ്ജി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍ ഇന്നലെ പുറത്തിറക്കിയ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവ് റദ്ദാക്കാന്‍ തീരുമാനമായത്. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളാണ് ജഡ്ജി നല്‍കിയ ഉറപ്പിനെക്കുറിച്ച് വ്യക്തമാക്കിയത്. ഇതിനെ തുടര്‍ന്ന് ക്ഷേത്രഭരണ സമിതി ഉത്തരവ് മരവിപ്പിക്കുന്നതായി അറിയിച്ചു.

എന്നാല്‍ ക്ഷേത്രകാര്യങ്ങളില്‍ എല്ലാ ഭക്തര്‍ക്കും തുല്യ അവകാശമാണ് ഉളളതെന്നും പ്രതിഷേധമുളളവര്‍ കോടതിയെ സമീപിക്കണമെന്നും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍ കെഎന്‍ സതീഷ് പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തരവ് പാലിക്കാത്ത സ്ഥിതി കോടതിയെ അറിയിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More >>