അരപ്പറ്റ ഭൂസമര കേന്ദ്രത്തിൽ നിന്നും ഒരു രൂപ പോലും പിരിച്ചിട്ടില്ലെന്ന് പി സി ഹരിദാസ്; ആരോപണത്തിനു പിന്നിൽ പാർട്ടി വിരുദ്ധർ

പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നടപടി നേരിടുന്ന ചിലരാണ് വിവാദത്തിനു പിന്നിൽ. ഭൂസമര കേന്ദ്രത്തിലെ ചിലരെ തെറ്റിദ്ധരിപ്പിച്ചാണ് പാർട്ടി വിരുദ്ധർ ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നത്. അനധികൃതമായി ഒരു രൂപ പോലും താൻ പിരിച്ചിട്ടില്ലെന്നും പാർട്ടി പ്രവർത്തനം ഉപജീവനമായി കൊണ്ടു പോകുന്ന ആളല്ല താനെന്നും പി സി ഹരിദാസ് പറഞ്ഞു.

അരപ്പറ്റ ഭൂസമര കേന്ദ്രത്തിൽ നിന്നും ഒരു രൂപ പോലും പിരിച്ചിട്ടില്ലെന്ന് പി സി ഹരിദാസ്; ആരോപണത്തിനു പിന്നിൽ പാർട്ടി വിരുദ്ധർ

കല്‍പറ്റ:അരപ്പറ്റ ഭൂസമര കേന്ദ്രത്തിൽ താൻ പണപ്പിരിവു നടത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഐഎം ഏരിയാ കമ്മിറ്റി അംഗം പിസി ഹരിദാസ് നാരദാ ന്യൂസിനോടു പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നടപടി നേരിടുന്ന ചിലരാണ് വിവാദത്തിനു പിന്നിൽ. ഭൂസമര കേന്ദ്രത്തിലെ ചിലരെ തെറ്റിദ്ധരിപ്പിച്ചാണ് പാർട്ടി വിരുദ്ധർ ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നത്. അനധികൃതമായി ഒരു രൂപ പോലും താൻ പിരിച്ചിട്ടില്ലെന്നും പാർട്ടി പ്രവർത്തനം ഉപജീവനമായി കൊണ്ടു പോകുന്ന ആളല്ല താനെന്നും പി സി ഹരിദാസ് പറഞ്ഞു.


ഭൂസമര കേന്ദ്രത്തിന്റെ കൺവീനറായി താൻ ചുമതലയേറ്റിട്ടു ആറു മാസമായതേയുള്ളൂ എന്നും ഹരിദാസ് പറഞ്ഞു.   എല്ലാവരും തുല്യമായി പിരിവിട്ടാണ് ഭൂസമര സ്ഥലത്തേക്ക് ശുദ്ധജല സൗകര്യമൊരുക്കിയത്. ഉടന്‍തന്നെ ഭൂസമര കേന്ദ്രത്തിലെ വീടുകള്‍ക്ക് നമ്പര്‍ ലഭിക്കും. വൈദ്യുതി ലഭിക്കുന്നതിനും തടങ്ങളില്ല. തന്റെ കയ്യില്‍ നിന്ന് 25,000 രൂപയോളം ഭൂ സമര കേന്ദ്രത്തിന്റെ പല ആവശ്യങ്ങള്‍ക്കായി ചിലവഴിച്ചിട്ടുണ്ട്.  എല്ലാവരും ഒരുമിച്ച് പിരിവെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ആദിവാസി കുടുംബങ്ങളെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഏഴായിരം രൂപ മുതല്‍ താന്‍ പിരിവ് നടത്തിയെന്ന് ഭൂസമര കേന്ദ്രത്തിലുള്ളവരെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് സംശയമുണ്ടെന്നും ഹരിദാസ് പറഞ്ഞു.

സിപിഐഎം ഭൂസമരങ്ങളെ മാനം കെടുത്തി നേതാവിന്റെ പണപ്പിരിവ്; ചോദ്യം ചെയ്തതിനു മർദ്ദനം

Read More >>