ചിത്രങ്ങളെടുക്കാന്‍ സമ്മതിച്ചില്ല; ദക്ഷിണ കൊറിയന്‍ ഫോട്ടാഗ്രാഫര്‍മാര്‍ ക്യാമറ നിലത്ത് വെച്ച് പ്രതിഷേധിച്ചു

ദക്ഷിണ കൊറിയ- ജപ്പാന്‍ മിലിട്ടറി ഇന്റലിജന്‍സ് ഏക്‌സ്‌ചേഞ്ച് കരാര്‍ ഒപ്പിടുന്ന വേളയിലാണ് അഭ്യന്തര മന്ത്രാലയം ഫോട്ടാഗ്രോഫര്‍മാര്‍ക്ക് ചിത്രങ്ങളെടുക്കാനുള്ള അനുമതി നിഷേധിച്ചത്

ചിത്രങ്ങളെടുക്കാന്‍ സമ്മതിച്ചില്ല; ദക്ഷിണ കൊറിയന്‍ ഫോട്ടാഗ്രാഫര്‍മാര്‍ ക്യാമറ നിലത്ത് വെച്ച് പ്രതിഷേധിച്ചു

കൊറിയ : ചിത്രങ്ങളെടുക്കാന്‍ സമ്മതിക്കാത്തതിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ ഫോട്ടാഗ്രാഫര്‍മാര്‍ ക്യാമറ നിലത്ത് വച്ച് പ്രതിഷേധിച്ചു. ദക്ഷിണ കൊറിയ- ജപ്പാന്‍ മിലിട്ടറി ഇന്റലിജന്‍സ് ഏക്‌സ്‌ചേഞ്ച് കരാര്‍ ഒപ്പിടുന്ന വേളയിലാണ് അഭ്യന്തര മന്ത്രാലയം ഫോട്ടാഗ്രോഫര്‍മാര്‍ക്ക് ചിത്രങ്ങളെടുക്കാനുള്ള അനുമതി നിഷേധിച്ചത്.

ജാപ്പനീസ് അംബാസിഡര്‍ സിയോള്‍ യാസുമാസ നാഗമൈന്‍ സിയോളിലെ അഭ്യന്തര മന്ത്രാലയത്തിലേക്ക് പ്രവേശിക്കവെയാണ് ഫോട്ടോഗ്രാഫര്‍മാര്‍ പ്രതിഷേധ സൂചകമായി ക്യാമറകള്‍ നിലത്ത് വച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ദക്ഷിണ കൊറിയന്‍ ഫോട്ടോഗ്രാഫര്‍മാരുടെ വേറിട്ട പ്രതിഷേധം.

Read More >>