രാഷ്ട്രീയക്കാര്‍ക്കും സിനിമാക്കാര്‍ക്കും അരങ്ങേറാനുള്ളതല്ല ദേവാലയം: ഇത്തരം മ്ലേച്ഛതകള്‍ പ്രോത്സാഹിപ്പിക്കരുത്; വൈദികന്റെ പ്രഭാഷണത്തിന് സോഷ്യല്‍മീഡിയയില്‍ കൈയടി

നമ്മുടെ പള്ളികളില്‍ ഒരു ആത്മീയ സംഘടനയുടെ മീറ്റിങ് നടന്നാല്‍ സന്ദേശം കൊടുക്കാന്‍ ആത്മീയ നേതാക്കളില്ല. അതിനു എംഎല്‍എയും എംപിയും രാഷ്ട്രീയക്കാരുമാണ് നേതൃത്വം കൊടുക്കുന്നതെന്നും പത്രത്തില്‍ പേരുവരാനാണ് ഈ പരിപാടിയെന്നും അദ്ദേഹം പറയുന്നു. ഇവര്‍ക്കെല്ലാം മീഡിയ അഡിക്ഷനാണെന്നാണ് വൈദികന്റെ മറ്റൊരു ആരോപണം. നമ്മുടെ ആളുകള്‍ സന്ദേശം കൊടുക്കുന്നത് ജനങ്ങള്‍ കേട്ടാല്‍ മതിയെന്നും വൈദികന്‍ നിര്‍ദേശിക്കുന്നു.

രാഷ്ട്രീയക്കാര്‍ക്കും സിനിമാക്കാര്‍ക്കും അരങ്ങേറാനുള്ളതല്ല ദേവാലയം: ഇത്തരം മ്ലേച്ഛതകള്‍ പ്രോത്സാഹിപ്പിക്കരുത്; വൈദികന്റെ പ്രഭാഷണത്തിന് സോഷ്യല്‍മീഡിയയില്‍ കൈയടി

രാഷ്ട്രീയക്കാര്‍ക്കും സിനിമാക്കാര്‍ക്കും അരങ്ങേറാനുള്ളതല്ല ദേവാലയമെന്ന വാദവുമായി ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്‍. ജൂബിലികള്‍ നടത്തുന്നത് രാഷ്ട്രീയക്കാര്‍ക്ക് അരങ്ങേറാനാണെന്നും അത് നമ്മുടെ സഭയില്‍ മാത്രമേയുള്ളൂവെന്നുമാണ് വൈദികന്റെ ആരോപണം. സന്ദേശം കേള്‍ക്കണമെങ്കില്‍ അത് രാഷ്ട്രീയക്കാരുടേത് കേള്‍ക്കണമെന്നാണ് ആളുകളുടെ ചിന്ത. ആരാണ് പരുമല തിരുമേനിയെന്ന് പ്രസംഗിക്കുന്നതു പോലും അവരാണെന്നും അദ്ദേഹം പറയുന്നു. ഇതിനിടെ കൊടിക്കുന്നില്‍ സുരേഷിന്റെ പേരെടുത്തു പറയുന്ന വൈദികന്‍ ഉടന്‍തന്നെ സോറിയും പറയുന്നുണ്ട്. വൈദികന്റെ പ്രഭാഷണം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.


ഇതുപോലൊരു അവസ്ഥ വേറൊരു സഭയിലും കാണില്ല. പള്ളികളില്‍ പോലും ഇപ്പോള്‍ ശവസംസ്‌കാര ശുശ്രൂഷയുടെ ഏവങ്കേലിയം വായിച്ചുകഴിയുമ്പോള്‍ അഞ്ചാറ് ഖദര്‍ ധാരികള്‍ ഏതെങ്കിലും നേതാവിനേയും കൊണ്ടുവരും. ഏവങ്കേലിയം കഴിയുമ്പോള്‍ അനുശോചന പ്രസംഗം നടക്കും. എന്നാല്‍ ശുശ്രൂഷ തുടങ്ങിയാല്‍ അത് പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. അതിനിടക്ക് ആരൊക്കെ അവിടെ വന്നാലും അവര്‍ക്ക് അരങ്ങേറാനുള്ള സ്ഥലമല്ല ദേവാലയം. നമ്മുടെ പള്ളികളില്‍ മാത്രമേ ഇതൊക്കെ നടക്കുന്നുള്ളൂവെന്നും വൈദികന്‍ ആവര്‍ത്തിക്കുന്നു.

നമ്മുടെ പള്ളികളില്‍ ഒരു ആത്മീയ സംഘടനയുടെ മീറ്റിങ് നടന്നാല്‍ സന്ദേശം കൊടുക്കാന്‍ ആത്മീയ നേതാക്കളില്ല. അതിനു എംഎല്‍എയും എംപിയും രാഷ്ട്രീയക്കാരുമാണ് നേതൃത്വം കൊടുക്കുന്നതെന്നും പത്രത്തില്‍ പേരുവരാനാണ് ഈ പരിപാടിയെന്നും അദ്ദേഹം പറയുന്നു. ഇവര്‍ക്കെല്ലാം മീഡിയ അഡിക്ഷനാണെന്നാണ് വൈദികന്റെ മറ്റൊരു ആരോപണം. നമ്മുടെ ആളുകള്‍ സന്ദേശം കൊടുക്കുന്നത് ജനങ്ങള്‍ കേട്ടാല്‍ മതിയെന്നും വൈദികന്‍ നിര്‍ദേശിക്കുന്നു. ഇപ്പോള്‍ ചില പെരുന്നാളുകള്‍ക്ക് സന്ദേശം കൊടുക്കുന്നത് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ദിലീപുമാണെന്നുള്ള വിചിത്ര വാദവും വൈദികന്‍ പങ്കുവയ്ക്കുന്നു. തീര്‍ത്ഥാടന missionaryകേന്ദ്രങ്ങളിലാണെങ്കിലും ഇവരുടെ സന്ദേശം കേള്‍ക്കാനാണോ നമ്മള്‍ കൂടുന്നത്. ഇത്തരം മ്ലേച്ഛതകളാണ് നമ്മുടെ ദേവാലയങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും ഇതൊന്നും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അതേസമയം, തീവ്ര ആത്മീയത വെച്ചുപുലര്‍ത്തുന്ന വിശ്വാസികെള വൈദികന്‍ പ്രഭാഷണത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. അവര്‍ക്ക് രോഗശാന്തി വേണം, അത്ഭുതകരമായ കാര്യങ്ങള്‍ സാധിക്കണം. അതിനനുസരിച്ച് ചരട് കെട്ടിക്കൊടുക്കുകയും ഭൂതോച്ഛാടനം നടത്തുകയും കുരിശ് കെട്ടിക്കൊടുക്കുകയും ചെയ്യുന്ന ചിലര്‍. ഇതൊക്കെ ആളുകളുടെ തൃപ്തിക്കനുസരിച്ച് മാജിക്കും മന്ത്രവുമൊക്കെയാക്കി മാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതിനാല്‍ നാം കുറേക്കൂടിയൊക്കെ ചിന്തിക്കണമെന്നും കൂദാശയും കൈമുത്തും തമ്മിലുള്ള ബന്ധം വര്‍ധിച്ചുവരുന്നിടത്തോളം കാലം ഈ സഭയില്‍ ആത്മീയ ഉണര്‍വ്വു വരുമെന്ന് തനിക്കു വിശ്വാസമില്ലെന്നും വൈദികന്‍ അഭിപ്രായപ്പെടുന്നു.

Read More >>