'ചില്ലറ പ്രശ്‌നങ്ങളുണ്ട്'; നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് 'ഒരേമുഖം' റിലീസ് മാറ്റിവയ്ക്കുന്നതായി സംവിധായകന്‍

ഒരേമുഖം ആദ്യം റിലീസ് ചെയ്യുവാന്‍ തീരുമാനിച്ചിരുന്നത് നവംബര്‍ 11നായിരുന്നു. എന്നാല്‍ നവംബര്‍ 8 ന് രാത്രി പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചിത്രത്തിന്റെ റിലീസ് നവംബര്‍ 18ലേക്ക് മാറ്റുകയുമായിരുന്നു.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ധ്യാന്‍ ശ്രീനിവാസന്‍ നായകനായ 'ഒരേമുഖം' സിനിമയുടെ റിലീസ് മാറ്റിവയ്ക്കുന്നതായി സംവിധായകന്‍ സജിത്ത് ജഗദ്‌നന്ദന്‍. നവംബര്‍ 18ന് റിലീസ് ചെമയ്യണ്ട ചിത്രം 24 ലേക്ക് മാറ്റിവയ്ക്കുന്നുവെന്ന് സംവിധായകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഒരേമുഖം ആദ്യം റിലീസ് ചെയ്യുവാന്‍ തീരുമാനിച്ചിരുന്നത് നവംബര്‍ 11നായിരുന്നു. എന്നാല്‍ നവംബര്‍ 8 ന് രാത്രി പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചിത്രത്തിന്റെ റിലീസ് നവംബര്‍ 18ലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ക്ക് യാതൊരു മാറ്റവുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിവയ്‌ക്കേണ്ടി വന്നതെന്നാണ് സംവിധായകന്‍ നല്‍കുന്ന സൂചന.