കോളേജ് ക്യാംപസിലെ അടിച്ചുപൊളിയല്ല; 'ഒരേ മുഖം' ത്രില്ലര്‍ സിനിമ; ട്രെയിലര്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സജിത് ജഗദ് നന്ദന്‍ സംവിധാനം ചെയ്യുന്ന ഒരേമുഖത്തിന്റെ ട്രെയിലര്‍ പുറത്ത്.

കോളേജ് ക്യാംപസിലെ അടിച്ചുപൊളിയല്ല;

കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സജിത് ജഗദ് നന്ദന്‍ സംവിധാനം ചെയ്യുന്ന ഒരേമുഖത്തിന്റെ ട്രെയിലര്‍ പുറത്ത്. എണ്‍പതുകളിലെ കോളജ് കാലഘട്ടത്തിലെ കൊലപാതകങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൊലപാതക കേസിലെ പ്രതിയെന്ന് ആരോപിക്കുന്ന സഖറിയാ പോത്തനായാണ് ധ്യാന്‍ ചിത്രത്തിലെത്തുന്നത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

https://www.youtube.com/watch?v=cunn6W_9MM0


ബാക്ക് വാട്ടര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ വിശ്വാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നവാഗതനായ സജിത് ജഗദ് നന്ദന്‍ സംവിധാനം ചെയ്യുന്നു. മണിയന്‍പിള്ള രാജു, ചെമ്പന്‍ വിനോജ് ജോസ്, ശ്രീജിത്ത് രവി, ഇന്ദ്രന്‍സ്, സന്തോഷ കീഴാറ്റൂര്‍ ഹരീഷ് കണാരന്‍ പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

കഥ, തിരക്കഥ, സംഭാഷണം: സന്ദീപ്, ദീപു എസ്. നായര്‍. സംഗീതം: ബിജിപാല്‍. ഗാനരചന: ലാല്‍ ജി. കാട്ടിപ്പറമ്പന്‍. ഛായാഗ്രഹണം: സതീഷ് കുറുപ്പ്. ചിത്രസംയോജനം : രഞ്ജന്‍ എബ്രഹാം. ചീഫ് അസോ. ഡയറക്ടര്‍: ബേബി പണിക്കര്‍. കല: സാബു മോഹന്‍. വസ്ത്രം: സമീറ സനീഷ്. മേക്കപ്പ്: പ്രദീപ് രംഗന്‍. സ്റ്റില്‍സ്: ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്തു പിരപ്പന്‍കോട്. പ്രൊഡ. എക്‌സി: ബിനു മുരളി.