നോട്ടു നിരോധനത്തിനെതിരെ പാർലമെന്റിനു മുന്നിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധ ധർണ

ശീതകാല സമ്മേളനം ആരംഭിച്ച മുതല്‍ തന്നെ നോട്ട് നിരോധന വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാണ്. വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ പ്രതിഷേധിക്കുന്നത്.

നോട്ടു നിരോധനത്തിനെതിരെ പാർലമെന്റിനു മുന്നിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധ ധർണ

500, 1000 രൂപ നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷം എംപിമാര്‍ പാര്‍ലമെന്‌റിനു മുന്നില്‍ ധര്‍ണ നടത്തുന്നു. നോട്ട് നിരോധനം രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുരിത പൂര്‍ണാക്കിയിതിനെതിരെ പ്രതിഷേധിച്ചാണ് ധര്‍ണ. കോണ്‍ഗ്രസ്,സിപിഐഎം,തൃണമൂല്‍ കോണ്‍ഗ്രസ്,ബിഎസ്പി,എസ്പി തുടങ്ങിയ പാര്‍ട്ടികളുടെ എംപിമാരാണ് ധര്‍ണയിരിക്കുന്നത്. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് ധര്‍ണ.

മാത്രമല്ല പ്രതിപക്ഷാംഗങ്ങള്‍ ഇന്ന് രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തിയേക്കും. രാഷ്ട്രപതിയെ കാണാന്‍ ഇന്നു സമയം ചോദിച്ചിട്ടുണ്ട്.

ശീതകാല സമ്മേളനം ആരംഭിച്ച മുതല്‍ തന്നെ നോട്ട് നിരോധന വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാണ്. വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ പ്രതിഷേധിക്കുന്നത്.

അതിനിടയില്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാടറിയിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലെ കാണും.

Read More >>