മാവോയിസ്റ്റുകളെ വധിച്ച നടപടി; പോലീസുകാരെ അനാവശ്യമായി വേട്ടയാടുന്നതിനോടു യോജിപ്പില്ലെന്ന് ഉമ്മന്‍ചാണ്ടി

പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്ന വാക്കുകള്‍ താന്‍ പറയില്ല. തെക്കേ ഇന്ത്യയും മാവോയിസ്റ്റുകള്‍ വലിയ സുരക്ഷ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പോലീസ് നടപടിയില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ച ശേഷം സര്‍ക്കാരിന് നടപടി എടുക്കാം- ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു.

നിലമ്പൂരിലെ കരുളായ വനത്തില്‍ മാവോയിസ്റ്റുകളെ വധിച്ച പോലീസ് നടപടിയെ ന്യായീകരിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജീവന്‍ പണയപ്പെടുത്തി ജനങ്ങളെ സേവിക്കുന്ന പോലീസുകാരെ അനാവശ്യമായി വേട്ടയാടുന്നതിനോടു യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.

പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്ന വാക്കുകള്‍ താന്‍ പറയില്ല. തെക്കേ ഇന്ത്യയും മാവോയിസ്റ്റുകള്‍ വലിയ സുരക്ഷ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പോലീസ് നടപടിയില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ച ശേഷം സര്‍ക്കാരിന് നടപടി എടുക്കാം- ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു.

പൊതുജനമധ്യത്തില്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞു പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതിനോടു യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More >>