വണ്‍പ്ലസ് 3 ടി ഡിസംബറില്‍ ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കാളായ വണ്‍ പ്ലസിന്റെ പുതിയ ഉത്പ്പന്നം വണ്‍ പ്ലസ് 3 ടി അടുത്തമാസം രണ്ടിന് ഇന്ത്യയില്‍ വിതരണത്തിനെത്തും.

വണ്‍പ്ലസ് 3 ടി ഡിസംബറില്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കാളായ വണ്‍ പ്ലസിന്റെ പുതിയ ഉത്പ്പന്നം വണ്‍ പ്ലസ് 3 ടി അടുത്തമാസം രണ്ടിന് ഇന്ത്യയില്‍ വിതരണത്തിനെത്തും. വണ്‍ പ്ലസ് ഇന്ത്യയുടെ ജനറല്‍ മാനേജരായ വികാസ് അഗര്‍വാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വണ്‍ പ്ലസ് ശ്രേണിയിലെ തന്നെ സ്മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 3 യില്‍ കൂടുതല്‍ അപ്‌ഡേഷനുകള്‍ ഉള്‍പ്പെടുത്തിയാണ് വണ്‍ പ്ലസ് 3 ടി വിപണിയിലെത്തിക്കുന്നത്. ഈ മാസം 22 ന് അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിച്ച 3 ടി 26 നാണ് മറ്റു യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 64 ഉം 124 ജിബി ഇന്റേണല്‍ മെമ്മറികളുള്ള രണ്ട് പ്രോഡക്ടുകളാണ് വണ്‍പ്ലസ് 3 ടിയിലുള്ളത്.


ക്വല്‍കോം സ്‌നാപ് ഡ്രാഗണ്‍ 821 എസ്ഓസി, 16 മെഗാപിക്‌സല്‍ ക്യാമറ, 64/128 ജിബി ഇന്റേണല്‍ മെമ്മറി, 3400 എംഎഎച് ബാറ്ററി എന്നിവയാണ് വണ്‍പ്ലസ് 3 യില്‍ നിന്ന് വ്യത്യസ്തമായി വണ്‍പ്ലസ് 3 ടിയിലുള്ളത്. 124 ജിബി ഇന്റേണല്‍ മെമ്മറിയുള്ള 3 ടിക്ക് 6 ജിബി റാമാണ് ഉള്ളത്. 5.5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള (1080X1920) 3 ടിക്ക് ഗോറില്ല ഗ്ലാസ് 4 ന്റെ സംരക്ഷണമുണ്ട്. ഇന്ത്യയിലെ വില കമ്പനി പുറത്തുവിട്ടിട്ടില്ല. അമേരിക്കന്‍ വിപണിയിലെ വില പ്രകാരം 64 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണിന് 30,000 രൂപയും 124 ജിബി ഇന്റേണല്‍ മെമ്മറിയുള്ള 3 ടിക്ക് 32500 രൂപയും ആകാനാണ് സാധ്യത.

Story by