വിധവാ പെന്‍ഷന്‍ കിട്ടിയ പണം മാറ്റിയെടുക്കാനാവാതെ വലഞ്ഞ് വൃദ്ധ; വീഡിയോ കാണാം

കേരള സ്വദേശിയും തമിഴ്‌നാട്ടില്‍ താമസക്കാരിയുമായ വയോധിക ഒരു യുവാവിനു മുന്നില്‍ തന്റെ സങ്കടം പറയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നോട്ടുകള്‍ അസാധുവായ വിവരം വൈകിയാണറിഞ്ഞത്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് ഇവര്‍.

വിധവാ പെന്‍ഷന്‍ കിട്ടിയ പണം മാറ്റിയെടുക്കാനാവാതെ വലഞ്ഞ് വൃദ്ധ; വീഡിയോ കാണാം

വിധവാ പെന്‍ഷനായി ലഭിച്ച പണം മാറ്റിയെടുക്കാനാവാതെ കുഴങ്ങി വൃദ്ധ. കേരള സ്വദേശിയും തമിഴ്‌നാട്ടില്‍ താമസക്കാരിയുമായ വയോധിക ഒരു യുവാവിനു മുന്നില്‍ തന്റെ സങ്കടം പറയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നോട്ടുകള്‍ അസാധുവായ വിവരം വൈകിയാണറിഞ്ഞത്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് ഇവര്‍. പഠിപ്പൊന്നും ഇല്ലാത്തതിനാല്‍ എന്തു ചെയ്യണമെന്ന് അറിയില്ലെന്ന് ഇവര്‍ പറയുന്നു. 8,000 രൂപയാണ് കൈയിലുള്ളത്. ഇതില്‍ 500ന്റേയും 1000ന്റേയും നോട്ടുകളുണ്ട്. ഇതു രണ്ടും ഇനി എടുക്കില്ലെന്നാണ് എല്ലാവരും പറയുന്നതെന്ന് വൃദ്ധ യുവാവിനോട് പറയുന്നു.


ഇത് മാറണമെങ്കില്‍ ബാങ്കില്‍ പോവണം. അതിന് അക്കൗണ്ട് ഉണ്ടോയെന്ന് ചോദിക്കുമ്പോള്‍ നിസ്സഹായതോടെ കൈ മലര്‍ത്തുകയാണ് വൃദ്ധ. അതേപ്പറ്റിയൊന്നും ഇവര്‍ക്ക് അറിയില്ലെന്നതാണ് സത്യം. ഒരു ദിവസം 4,000 രൂപ മാത്രമേ മാറ്റാന്‍ കഴിയൂവെന്ന് പറയുമ്പോള്‍ ദൈന്യതയോടെ നോക്കുന്നു അവര്‍. കൈയില്‍ പണമിരിക്കുന്ന കാര്യം മകന്‍ അറിഞ്ഞാല്‍ അവനത് തട്ടിപ്പറിച്ചുകൊണ്ടുപോവുമെന്നാണ് മറ്റൊരു പരാതി. എന്തായാലും നാളെവന്ന് മാറ്റാന്‍ പറഞ്ഞാണ് യുവാവ് വൃദ്ധയെ പറഞ്ഞയക്കുന്നത്. വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടതും ഷെയര്‍ ചെയ്തതും.

രാജ്യത്തെ അപ്രതീക്ഷിത നോട്ട് പിന്‍വലിക്കല്‍ പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.