അന്താരാഷ്ട്ര ചലച്ചിത്രോൽസവം; സിനിമയിലെ അശ്ലീലത ഇന്ത്യന്‍ സമൂഹത്തെ വ്രണപ്പെടുത്തുന്നു- വെങ്കയ്യ നായിഡു

നായികയെ സ്പര്‍ശിക്കാതെ തന്നെ നിങ്ങള്‍ക്ക് പ്രണയ രംഗം ചിത്രീകരിക്കാന്‍ കഴിയും. ഭാവങ്ങൾ ശബ്ദത്തിലൂടെത്തന്നെ വേണമെന്നില്ല. കണ്ണിലൂടെയും, മൂക്കിലൂടെയും, അധരങ്ങളിലൂടെയുമാകാം. ത്രീ ഈഡിയറ്റ്സ്്‌ , പികെ, ഒയേ ലക്കി ലക്കി ഒയേ, ലഗേ രഹോ മുന്നാ ഭായി, മുന്നാഭായി എംബിബിഎസ്, നോ വണ്‍ കില്‍ഡ് ജെസീക്കാ എന്നീ സിനിമകളെ മന്ത്രി പ്രകീര്‍ത്തിച്ചു. അവയ്‌ക്കെല്ലാം സമൂഹത്തോട് പറയാന്‍ ഒരു സന്ദേശമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ചലച്ചിത്രോൽസവം; സിനിമയിലെ അശ്ലീലത ഇന്ത്യന്‍ സമൂഹത്തെ വ്രണപ്പെടുത്തുന്നു- വെങ്കയ്യ നായിഡു

പനാജി: ഇന്ത്യന്‍ സിനിമ അതിന്റെ പഴയ മൂല്യങ്ങളിലേക്ക് മടങ്ങിപോകേണ്ട ആവശ്യകതയേറിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വെങ്കയ നായിഡു. സിനിമയിലെ അശ്ലീലതയും അക്രമണസ്വഭാവവും ഇന്ത്യന്‍ സമൂഹത്തെ വ്രണപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗ്ഗാത്മകത, യാഥാര്‍ത്ഥ്യ ബോധം, മാനവികതയുടെ സ്പര്‍ശം, യാഥാര്‍ത്ഥ്യത്തോടുള്ള അവബോധം, ലിംഗ നീതി, മുതിര്‍ന്നവരോടുള്ള ആദരവ്, പാരമ്പര്യത്തെ നിലനിര്‍ത്തല്‍ എന്നിവയൊക്കെത്തന്നെ സിനിമയുടെ ഭാഗമാണ്. സമൂഹ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമാകണം സിനിമ. ഇതാണ് സിനിമാ സംവിധായകരോടുള്ള എന്റെ അഭ്യര്‍ത്ഥന. പനാജിയില്‍ നടന്ന 47-ാം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സിനിമാ പ്രേമികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഞാന്‍ നിങ്ങളെ ഉപദേശിക്കുകയല്ല. നിങ്ങള്‍ ഗവണ്‍മെന്റിന്റെ ഉപദേശത്തോടെയാണ് സിനിമയെ നിര്‍മ്മിക്കുന്നതെങ്കില്‍ അതൊരിക്കലും വിജയിക്കുകയില്ല. സിനിമ സിനിമ തന്നെയായിരിക്കണം എന്നാല്‍ സിനിമയ്ക്ക് പറയാന്‍ ഒരു സന്ദേശമുണ്ടായിരിക്കണം. ഇതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്, മന്ത്രി വ്യക്തമാക്കി.

സിനിമയിലെ അശ്ലീലതയും, വഷളത്തരവും, അക്രമണങ്ങളും, വ്യംഗ്യാർത്ഥവും സമൂഹത്തെ വ്രണപ്പെടുത്തുകയാണ്. നമ്മള്‍ അതിനെ ഗൗരവമായി കാണണം. പഴയ മൂല്യങ്ങളിലേക്ക് എന്താണ് നമ്മള്‍ മടങ്ങി പോകാത്തത്. അതിനുള്ള സമയം സംജാതമായിരിക്കുകയാണ്. വഷളത്തരവും അശ്ലീലതയുമൊന്നുമില്ലാത്ത അനേകം സിനിമകള്‍ ഇവിടെയുണ്ട്. എന്നിട്ടും അവ ദിവസങ്ങളോളവും വര്‍ഷങ്ങളോളവും പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്. ഞാന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ലവ-കുശന്‍ എന്ന മഹാസിനിമ ഒരു വര്‍ഷത്തോളം പ്രദര്‍ശിപ്പിക്കപ്പെട്ടത്- അദ്ദേഹം പറഞ്ഞു. മികച്ച അഭിനയ പാടവമുള്ള അഭിനേതാക്കളാണ് നമുക്കുണ്ടായിരുന്നത്. ശിവാജി ഗണേശനും ജെമിനി ഗണേശനും, എംജിആറും, എന്‍ടി രാമറാവുവും തുടങ്ങി അമിതാഭ് ബച്ചന്‍ വരെയുള്ളവര്‍ അഭിനയിച്ച രീതി നമ്മള്‍ കണ്ടതാണ്. തങ്ങളുടെ സൃഷ്ടിയിലൂടെ ജനങ്ങളെ സ്വാധീനിക്കാന്‍ സംവിധായകര്‍ക്ക് സാധിക്കും.

നായികയെ സ്പര്‍ശിക്കാതെ തന്നെ നിങ്ങള്‍ക്ക് പ്രണയ രംഗം ചിത്രീകരിക്കാന്‍ കഴിയും. ഭാവങ്ങൾ ശബ്ദത്തിലൂടെത്തന്നെ വേണമെന്നില്ല. കണ്ണിലൂടെയും, മൂക്കിലൂടെയും, അധരങ്ങളിലൂടെയുമാകാം. ത്രീ ഈഡിയറ്റ്സ്്, പികെ, ഒയേ ലക്കി ലക്കി ഒയേ, ലഗേ രഹോ മുന്നാ ഭായി, മുന്നാഭായി എംബിബിഎസ്, നോ വണ്‍ കില്‍ഡ് ജെസീക്കാ എന്നീ സിനിമകളെ മന്ത്രി പ്രകീര്‍ത്തിച്ചു. അവയ്‌ക്കെല്ലാം സമൂഹത്തോട് പറയാന്‍ ഒരു സന്ദേശമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.