മദ്യ നിരോധനം ശക്തമാക്കണം; ഗുജറാത്തിൽ കൂറ്റൻ റാലി

മദ്യ വിൽപ്പന നടത്തുന്നവർക്ക് അഞ്ചു ലക്ഷം രൂപ പിഴയും അഞ്ചു വർഷം തടവു ശിക്ഷയും നൽകണമെന്നും മദ്യം ഉപയോഗിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ പിഴയും രണ്ടു വർഷം തടവു ശിക്ഷയും നൽകണമെന്നും ഠാക്കൂർ ആവശ്യപ്പെട്ടു.

മദ്യ നിരോധനം ശക്തമാക്കണം; ഗുജറാത്തിൽ  കൂറ്റൻ റാലി

ഗുജറാത്ത്: ഗുജറാത്തിൽ മദ്യ നിരോധനം കൂടുതൽ ശക്തമാക്കണമെന്നാവശ്യപ്പെട്ട്  ഒബിസി നേതാവ് അൽപേഷ് ഠാക്കൂറിന്റെ നേതൃത്വത്തിൽ കൂറ്റൻ റാലി.  ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും റാലിയിൽ പങ്കെടുത്തു. സംവരണ സമര നേതാവ് ഹർദിക് പട്ടേൽ റാലിക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.  മുന്നോട്ടു വച്ച ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നു അൽപേഷ് ഠാക്കൂർ പറഞ്ഞു.


തുടർന്ന് കേന്ദ്ര മന്ത്രി ഭുപേന്ദ്രസിങ് ചുടാസമ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുകയും  ചർച്ച നടത്തുകയും മുന്നോട്ടു വച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പു നൽകുകയും ചെയ്തു. മദ്യ നയം ശക്തിപ്പെടുത്തുന്നതാനാവശ്യമായ നിയമോപദേശം നേടുമെന്നും മന്ത്രി ഉറപ്പു നൽകി. ചർച്ചയിൽ പ്രതിഷേധക്കാർ പൂർണ തൃപ്തരാണെന്ന് മന്ത്രി പ്രതികരിച്ചു.

മദ്യ വിൽപ്പന നടത്തുന്നവർക്ക്  അഞ്ചു ലക്ഷം രൂപ പിഴയും  അഞ്ചു വർഷം തടവു ശിക്ഷയും നൽകണമെന്നും മദ്യം ഉപയോഗിക്കുന്നവർക്ക്  രണ്ടു ലക്ഷം രൂപ പിഴയും രണ്ടു വർഷം തടവ് ശിക്ഷയും നൽകണമെന്നും ഠാക്കൂർ ആവശ്യപ്പെട്ടു.

മദ്യനിരോധന നിയമത്തിനു പുറമെ, ധാക്കൂർ വികസന കാര്യാലയം 5,000 കോടി രൂപ മാറ്റിവെക്കണമെന്ന ആവശ്യവും അൽപേഷ് ഠാക്കൂർ പറഞ്ഞു. മാത്രമല്ല സ്വകാര്യ മേഖലയിൽന 85 ശതമാനം ഗുജറാത്തികൾക്കും ജോലി ഉറപ്പാക്കുമെന്നും ധാക്കൂർ ആവശ്യപ്പെട്ടു. എന്നാൽ 85 ശതമാനം ആളുകൾക്കു ജോലി എന്ന ആവശ്യം നേരത്തേ തന്നെ സർക്കാറിന്റെ പരിഗണനയിലാണെന്നും മറ്റു ആവശ്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

Read More >>