ട്രംപിന്റെ തൊഴില്‍ നയത്തില്‍ തനിക്ക്‌ ആശങ്കയില്ല: ഒബാമ

യുഎസ് പ്രസിഡന്റ് എന്ന നിലയിലെ അവസാന വിദേശ സന്ദർശനത്തിനു പെറുവിൽ എത്തിയപ്പോഴാണ് ബറാക് ഒബാമ ട്രംപിന്റെ തൊഴിൽ നയത്തെ സംബന്ധിച്ചുള്ള അന്വേഷണങ്ങളോടു പ്രതികരിച്ചത്.

ട്രംപിന്റെ തൊഴില്‍ നയത്തില്‍ തനിക്ക്‌ ആശങ്കയില്ല: ഒബാമ

ലിമ: അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ ഒബാമയുടെ അവസാന വിദേശ സന്ദര്‍ശനം ഇന്ന് പെറുവില്‍ പൂര്‍ത്തിയാകും. പെറു പ്രസിഡന്റ് പെത്രോ പാബ്ലോയുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളോടുള്ള നിലപാടില്‍ വലിയതോതിലുള്ള മാറ്റം വരുത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. ട്രംപിന്റെ തൊഴില്‍ നയത്തില്‍ തനിക്ക് ആശങ്കയില്ലെന്നും വ്യക്തമാക്കി. പെറുവിലെ 1000 യുവ നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഏഷ്യാ - പസഫിക് എക്കണോമിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി വിവിധ ലോക നേതാക്കളും പെറുവിലുണ്ട്. നേരത്തെ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒബാമ നാറ്റോ സഖ്യരാജ്യങ്ങളുമായി അമേരിക്ക ഇനിയും സഹകരിക്കുമെന്നറിയിച്ചിരുന്നു. കൂടാതെ അഭയാര്‍ത്ഥി പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ തന്റെ ഭരണകാലത്ത് സ്വീരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും അറിയിച്ചിരുന്നു.

പ്രസിഡന്റ്പദത്തിലിരിക്കെ 58ല്‍ പരം രാജ്യങ്ങള്‍ ഒബാമ സന്ദര്‍ശിച്ചിട്ടുണ്ട്. ആറ് തവണ ഫ്രാന്‍സും അഞ്ചുതവണ ജര്‍മനിയും രണ്ട് പ്രാവശ്യം ഇന്ത്യയും ഒബാമ സന്ദര്‍ശിച്ചിരുന്നു.

Story by