സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍റെ വിദേശ ഫണ്ട് ലൈസന്‍സ് റദ്ദാക്കും

വിവാദ ഇസ്ലാമിക് പ്രാസംഗികന്‍ സാക്കിര്‍ നായിക്കിന്റെ സന്നദ്ധ സംഘടനക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി റദ്ദാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു.

സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍റെ വിദേശ ഫണ്ട് ലൈസന്‍സ് റദ്ദാക്കും

ന്യൂഡല്‍ഹി: വിവാദ ഇസ്ലാമിക് പ്രാസംഗികന്‍ സാക്കിര്‍ നായിക്കിന്റെ സന്നദ്ധ സംഘടനക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി റദ്ദാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങല്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളും ആഭ്യന്തര മന്ത്രാലയം തുടങ്ങിയിട്ടുണ്ട്.

വിദേശ ഫണ്ട് ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഐആര്‍എഫിന് നോട്ടീസ് നല്‍കി കഴിഞ്ഞു. ഇനി മുതല്‍ ഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ വിദേശത്ത് നിന്നും ഒരു ഫണ്ടും സംഘടനയ്ക്ക് സ്വീകരിക്കാന്‍ കഴിയില്ല. അതുപോലെ തന്നെ സംഘടനക്ക് കീഴിലുള്ള വിദ്യാഭ്യാസ ട്രസ്റ്റുകളുടേയും മറ്റും വികസന പ്രവര്‍ത്തനങ്ങള്‍ ഇനി മുന്‍കൂര്‍ അനുമതിയോടെ  നടത്താന്‍ സാധിക്കൂ.

ധാക്ക ഭീകരാക്രമണത്തില്‍ പങ്കാളികളായവര്‍ തീവ്രവാദത്തിലേക്ക് ആകൃഷ്ടരായത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണം ഉള്‍ക്കൊണ്ടായിരുന്നുവെന്നതാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന മുഖ്യ ആരോപണം. ഭീകരസംഘടനയായ ഐഎസ്സിലേക്ക് യുവാക്കള്‍ ചേക്കേറുന്നതിനുപിന്നില്‍ സാക്കിര്‍ നായിക്ക് നേതൃത്വംനല്‍കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.

Read More >>