ചരക്ക് ഗതാഗതം പ്രതിസന്ധിയില്‍, അവശ്യസാധങ്ങളുടെ വിലവര്‍ധനവ് പ്രതീക്ഷിതം

റോഡ്‌ ചരക്ക് ഗതാഗതം ഇന്ത്യയില്‍ ഏതാണ്ട് നിലച്ച നിലയിലാണ് എന്ന് പറയാം. ഇത് സമീപഭാവിയില്‍ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ വിലവര്‍ദ്ധനവിനും കാരണമായേക്കാം എന്നും വാധ്വ വിലയിരുത്തുന്നു. കൂടാതെ ഈ പ്രതിസന്ധി പാല്‍, പച്ചക്കറി, മരുന്ന് തുടങ്ങിയവയുടെ ലഭ്യതയെയും ബാധിച്ചേക്കാം.

ചരക്ക് ഗതാഗതം പ്രതിസന്ധിയില്‍, അവശ്യസാധങ്ങളുടെ വിലവര്‍ധനവ് പ്രതീക്ഷിതം

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏകദേശം നാല് ലക്ഷത്തോളം ട്രക്കുകളും, അവയില്‍ 93 ലക്ഷത്തോളം ട്രക്ക് ജീവനക്കാരും കുടുങ്ങിപ്പോയിട്ടുണ്ടെന്നും എ.റ്റി.എമ്മില്‍ കൂടി തുക പിന്‍വലിക്കുന്നത്തിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി സര്‍ക്കാര്‍ ഈ അടിയന്തരാവസ്ഥയെ നേരിടണം എന്നും അപക്സ് ട്രാന്‍സ്പോര്‍ട്ടര്‍സ് (ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്ഗ്രസ്സ്) കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു.

ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി പ്രധാനമന്ത്രി ഒരു പ്രസ്താവനയിലൂടെ ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടി ചരക്ക്/ ടൂറിസ്റ്റ് ഗതാഗതത്തിലും കാര്യമായ നഷ്ടം ഉണ്ടാക്കിയെന്ന് ഇവര്‍ പറയുന്നു.


ഇത് കൂടാതെ കുറഞ്ഞത്‌ അമ്പത് ലക്ഷത്തോളം ടൂറിസ്റ്റ് ബസ്/ ടാക്സി ഡ്രൈവറുമാരും ഇതേ പ്രതിസന്ധിയിലാണ്. ഈ നോട്ട് നിരോധനം മൂലം പല സംസ്ഥാനങ്ങളിലും അവര്‍ ബാങ്കിന്‍റെ മുന്‍പില്‍ നീണ്ട ക്യുവില്‍ നില്‍ക്കുകയാണ്. എ.റ്റി.എമ്മില്‍ കൂടി പിന്‍വലിക്കാന്‍ കഴിയുന്നത്‌ വളരെ ചെറിയ തുകയാണ്. പലയിടങ്ങളിലും ഈ തുക പോലും ലഭ്യമല്ല. അതിനാല്‍ ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ അവര്‍ അകപ്പെട്ടിരിക്കുകയാണ്.

യാത്രകളില്‍ പണം കയ്യില്‍ കരുതാന്‍ കഴിയാത്തതിനാല്‍ എ.റ്റി.എം ഉപയോഗിച്ചാണ് പലരും സാധാരണയായി ക്രയവിക്രയം നടത്തുന്നത്. ഈ സംവിധാനം പാടെ നിലച്ചതോടെ സ്വന്തം രാജ്യത്ത് തടവിലാക്കപ്പെട്ട കഷ്ടതയിലാണ് ഭൂരിപക്ഷവും. കയ്യിലുള്ള പണവും വളരെ ചെറിയതുകയ്ക്ക് മാത്രമേ മാറ്റിയെടുക്കുവാന്‍ കഴിയു എന്നുള്ളതും ഈ സ്തംഭാവസ്ഥയെ രൂക്ഷമാക്കുന്നു.

4 ലക്ഷത്തോളം ട്രക്കുകളും ഇവയിലെ 8 ലക്ഷത്തോളം തൊഴിലാളികളും അന്യസംസ്ഥാനങ്ങളില്‍ പ്രതിസന്ധിയിലാണ് എന്നുള്ളത് സര്‍ക്കാരിന് ഇനിയും കാണാതെയിരിക്കുവാന്‍ കഴിയില്ല എന്ന് അപക്സ് പ്രസിഡന്‍റ്റ് വാധ്വ മാധ്യമങ്ങളോട് പ്രതികരിച്ചു.

റോഡ്‌ ചരക്ക് ഗതാഗതം ഇന്ത്യയില്‍ ഏതാണ്ട് നിലച്ച നിലയിലാണ് എന്ന് പറയാം. ഇത് സമീപഭാവിയില്‍ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ വിലവര്‍ദ്ധനവിനും കാരണമായേക്കാം എന്നും വാധ്വ വിലയിരുത്തുന്നു. കൂടാതെ ഈ പ്രതിസന്ധി പാല്‍, പച്ചക്കറി, മരുന്ന് തുടങ്ങിയവയുടെ ലഭ്യതയെയും ബാധിച്ചേക്കാം.

ടൂറിസവും പെരുവഴിയിലായിരിക്കുന്നു. എ.റ്റി.എം സംവിധാനം നിലച്ചതോടെ ഈ മേഖലകളില്‍ എല്ലാം പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കാര്യങ്ങള്‍ എന്ന് പൂര്‍വ്വസ്ഥിതിയിലാകും എന്നുള്ളത് നിശ്ചയമില്ലാത്തതിനാല്‍ ഭാവിയെക്കുറിച്ചും ഉറപ്പ് പറയാന്‍ കഴിയില്ല.

TRUCKS_1--621x414

സര്‍ക്കാരിന്‍റെ ഈ നീക്കം റോഡ്‌ ഗതാഗത വ്യവസായത്തെ സാരമായി ബാധിക്കും എന്നുള്ളതിന് തര്‍ക്കമില്ല. സര്‍ക്കാര്‍ ഖജനാവിലേക്ക് ഏറ്റവുമധികം കരം അടയ്ക്കുന്ന വ്യവസായമാണ്‌ ഇത്. ഈ വ്യവസായത്തിന്‍റെ ഇപ്പോഴത്തെ ഈ സ്തംഭനാവസ്ഥ എങ്ങനെ ജനജീവിതത്തെ ബാധിക്കും എന്നാണ് കാത്തിരുന്നു കാണണം.

ഒരു വര്ഷം 5,44,800 കോടി രൂപ, അല്ലെങ്കില്‍ പ്രതിദിനം ഏകദേശം 1,492 കോടി രൂപ എന്നിങ്ങനെ ഈ വ്യവസായത്തില്‍ നിന്നും ഖജനാവിലേക്ക് നികുതിയായി ഒഴുകിയെത്തുന്നത് കോടികളാണ്. അതിനാലാണ്,ഇത്ര വിപുലമായ ഒരു മേഖല സ്തംഭിക്കുന്നത് സര്‍ക്കാരിനും പൊതുജനത്തിന്നും ഒരു പോലെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

പ്രതിദിനം കോടികള്‍ കൈക്കാര്യം ചെയ്യുന്ന വ്യവസായമാണിത്. ഗതാഗതത്തിനു വേണ്ടി വരുന്ന തുകയുടെ 80%വും ക്യാഷ് ഇടപാടുകളാണ് ഉള്ളത്. അതായത് പ്രതിദിനം 1,194 കോടി റോഡ്‌ ഗതാഗത വ്യവസായത്തിന് ആവശ്യമുണ്ട്. ഫിനാന്‍സ് ആക്ട്‌ സെക്ഷന്‍ 6D(d) പ്രകാരം ഒരു ട്രിപ്പിന് ഒരു ട്രക്കില്‍ മാത്രം 35000 രൂപ കൈവശം സൂക്ഷിക്കാന്‍ അനുവദിക്കുന്നുണ്ട്. അങ്ങനെനോക്കുമ്പോള്‍ 10 ട്രക്കുകള്‍ ഉള്ള ഒരു ചെറിയ വ്യവസായിക്ക് പോലും പ്രതിദിനം 3,50,000 രൂപ കണ്ടെത്തേണ്ടതുണ്ട്.

ഇക്കാര്യങ്ങളെ എല്ലാം മറന്നുള്ള ഒരു നീക്കമായിരുന്നു കേന്ദ്രസര്‍ക്കാറിന്‍റെ ഈ പരിഷ്ക്കാരം എന്നും ഇവര്‍ ആരോപിക്കുന്നു. ചരക്ക് നിയന്ത്രണം ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്?

Read More >>