അഭിഷേക് വെര്‍മ്മയുടെ ഹണിട്രാപ്പില്‍ വരുണ്‍ഗാന്ധിയ്ക്കു പുറമെ കോൺഗ്രസ് നേതാവ് ജഗദീഷ് ടെെറ്റ്ലറും?

യുഎസില്‍ അഭിഭാഷകനും വ്യവസായിയുമായ സി എഡ്മണ്ട് അലന്‍ പ്രധാന മന്ത്രിയുടെ ഓഫീസിലേക്കയച്ച ചിത്രങ്ങളില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ജഗദിഷ് ടൈറ്റ്‌ലര്‍ അഭിഷേകിനൊപ്പമുണ്ടെന്ന് തെളിവുകൾ പറയുന്നു.

അഭിഷേക് വെര്‍മ്മയുടെ ഹണിട്രാപ്പില്‍ വരുണ്‍ഗാന്ധിയ്ക്കു പുറമെ കോൺഗ്രസ് നേതാവ് ജഗദീഷ് ടെെറ്റ്ലറും?

സുധീഷ് സുധാകരന്‍/ഡല്‍ഹി ബ്യൂറോ

കുപ്രസിദ്ധ ആയുധ വ്യാപാരി അഭിഷേക് വെര്‍മ്മയുടെ ഹണിട്രാപ്പിൽ ബിജെപി എംപി വരുണ്‍ ഗാന്ധിയ്ക്കു പുറമെ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറും. അഭിഷേകിന്റെ ഫാം ഹൗസില്‍ നടന്ന സമ്മേളനത്തിലും  ആഘോഷത്തിലും ജഗദീഷ് ടൈറ്റ്‌ലറും ഉണ്ടായിരുന്നുവെന്നാണ് അഭിഷേകിന്റെ ഇമെയിൽ സന്ദേശങ്ങളിൽ നിന്നു വ്യക്തമാകുന്നത്. യുഎസിലെ അഭിഭാഷകനായ സി എഡ്മണ്ട് അലന്‍ പ്രധാന മന്ത്രിയുടെ ഓഫീസിലേക്കയച്ച ചിത്രങ്ങളില്‍ ജഗദിഷ് ടൈറ്റ്‌ലര്‍ അഭിഷേകിനൊപ്പമുളളവയുമുണ്ടെന്നാണ് വിവരം.


Jagdish-tytler-with-models

അഭിഷേക് വര്‍മ്മയും ടൈറ്റലറും തമ്മില്‍ നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. 1984ലെ സിഖ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ 2015ല്‍ ടൈറ്റര്‍ക്കെതിരായി അഭിഷേക് മൊഴി നല്‍കിയതോടെ ഇവര്‍ തമ്മിലുള്ള ബന്ധം അവസാനിക്കുകയായിരുന്നു.

പ്രതിരോധ മേഖലയില്‍ അഭിഷേക് എങ്ങനെയാണ് ബന്ധങ്ങള്‍ സൃഷ്ടിച്ചെടുത്തതെന്നും  ജഗദിഷ് ടൈറ്റ്‌ലര്‍ക്ക് അഭിഷേക് ഒരുക്കിയ നിയമ വിരുദ്ധ ഇടപാടില്‍ ബന്ധമുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. തന്റെ ലക്ഷ്യങ്ങൾ സാധിക്കാൻ അഭിഷേക് ഉന്നതരെ ഹണിട്രാപ്പില്‍ പെടുത്തുകയായിരുന്നു. ഈ ചിത്രങ്ങളുടെ ആധികാരികത നാരദാ ന്യൂസ് സ്ഥിരീകരിച്ചിട്ടില്ല.

Jagdish-Tytler-with-firegn-company-delegates

ഇന്ത്യയും റഷ്യയും തമ്മില്‍ ആയുധ ഇടപാട് രൂപപ്പെടുത്തുകയായിരുന്നു അഭിഷേകിന്റെ ലക്ഷ്യം. ഇതിനായി അഭിഷേക് നടത്തിയ ഇ-മെയില്‍ ഇടപാടുകളാണ് തെളിവുകളിൽ പ്രധാനം. ഇന്ത്യയുടെ ഭാഗത്തുനിന്നും ജഗദീഷ് ടൈറ്റ്ലറെ ചെയര്‍മാനായി നിശ്ചയിക്കുകയും അര അബ്രാമിയന്‍ എന്നയാളെ റഷ്യയുടെ ഭാഗത്തുനിന്നും ഈ സംഘത്തിന്റെ ചുമതലയേല്‍പ്പിക്കുകയും ചെയ്യാനായിരുന്നു തീരുമാനമെന്ന് ഇ-മെയില്‍ സന്ദേശം വെളിപ്പെടുത്തുന്നു.

Jagdish-Tytler-and-Abhishek-Verma-with-escort-girls-1

ഇവർക്കു പുറമെ റഷ്യയുടെ യുനെസ്‌ക്കോ ഗുഡ്‌വില്‍ അംമ്പാസിഡറായ അര അബ്രാമിയനും കൂടിക്കാഴ്ചയിൽ പങ്കെടുത്തിട്ടുണ്ട്.. ഇയാള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് പുതിനുമായി അടുത്ത ബന്ധമാണുള്ളത്.  റഷ്യന്‍ ഉപപ്രധാനമന്ത്രി സെര്‍ജി സൊബ്യാനിയന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി 2010 ഫെബ്രുവരി 5ന് അബ്രാമിയന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

തിരക്കഥ

  • ഡല്‍ഹിയില്‍ റഷ്യന്‍ ഉന്നതരെ സ്വീകരിക്കുന്നതിനായി അഭിഷേക് നടത്തിയ ഒരുക്കത്തിന്റെ വിവരങ്ങള്‍ info@njt.ch എന്ന ഐഡിയില്‍നിന്ന് ലഭ്യമാണെന്നാണ് അലന്‍ വ്യക്തമാക്കുന്നത്.

  • നാഥന്‍ ജാക്കോബ്‌സണ്‍, ഗാഡി യേഷ്യഹു, ഓള്‍ഗ് റബിനോവിച്ച് എന്നിവര്‍ക്കാണ് അഭിഷേക് ഇ-മെയില്‍ സന്ദേശം അയച്ചത്.

  • കനേഡിയന്‍ വ്യവസായിയായ നാഥന്‍ ജാക്കോബ്‌സണിനെ 2012ല്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ടൊറന്റോ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

  • ഇസ്രായോലില്‍ അഭിഭാഷകനായ ഗാഡി യേഷ്യഹുവിനെപ്പറ്റി കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

  • ഓള്‍ഗ് റബിനോവിച്ച് റഷ്യയില്‍ Minews.com എന്ന ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിന്റെ ഉടമയാണ്.


വെര്‍മ്മയുടെ ഇ-മെയില്‍ സന്ദേശപ്രകാരം അര അബ്രാമിയനും സംഘവും സ്വകാര്യ ജെറ്റ് വിമാനത്തിലാണ് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്. അബ്രാമിയനൊപ്പം ഉക്രൈന്‍ വ്യവസായിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വാഡിം സിനോവ്യേവിച്ച് റബിനോവിച്ച്, ഗോള്‍വ്‌കോ വിക്ടര്‍, പ്രിമാര്‍ക്ക് നിക്കോള എന്നിവരും ഉണ്ടായിരുന്നു. വാഡിം സിനോവ്യേവിച്ച് റബിനോവിച്ച് ഇപ്പോള്‍ ഉക്രൈനിലെ ഓള്‍ ഉക്രൈന്‍ ജുവിഷ് കോണ്‍ഗ്രസിന്റെ നേതാവും 2014ലിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്നു. റബിനോവിച്ചിന്റെ ആയുധ ഇടപാടുകാരോടുള്ള ബന്ധം പുറത്തായതിനെത്തുടര്‍ന്ന് 1995ല്‍ അമേരിക്ക ഇദ്ദേഹത്തിന്റെ വിസ റദ്ദുചെയ്തിരുന്നു. ഇദ്ദേഹത്തിന് ഇസ്രായേല്‍ പൗരത്വവുമുണ്ട്.

Ara-Abramian-arrival-mail

2010 ഫെബ്രുവരി 3ന് 7.30ന് ഇവരുടെ സംഘം Embraer 135lr private jteലാണ് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.  ട്രാന്‍സ് എവിയേഷന്‍ സംഘമാണ് ഇവരെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇവരെ അമാന്‍ ഹോട്ടലിലേക്ക് (ഇപ്പോള്‍ ലോദി ഹോട്ടല്‍) കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവര്‍ക്ക് എന്‍എസ്ജിയുടെ സുരക്ഷയും നല്‍കിയിരുന്നു.

Jagdish-Tytlor-Leaked-Pictures

എഡ്മണ്ട് അലന്‍ കൈമാറിയ രേഖകള്‍ പ്രകാരം ഈ സംഘം മൂന്നുദിവസം ഡല്‍ഹിയില്‍ ചെലവഴിച്ചിട്ടുണ്ട്.  ഇതിനിടയില്‍ ജഗദീഷ് ടെയ്‌ലര്‍, അഹമ്മദ് പട്ടേല്‍ എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരുമായും ഈ സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. അബ്രാമിയന്റെ സന്ദര്‍ശനത്തിന് ശേഷം ഒരാഴ്ചയ്ക്കുശേഷമാണ് റഷ്യന്‍ ഉപപ്രധാനമന്ത്രി സെര്‍ജി സൊബ്യാനിയന്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ഇതേ സന്ദര്‍ശനത്തില്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാംസ്‌ക്കാരികം, പ്രതിരോധ വ്യവസായം, സൈനിക സാങ്കേതിക സഹകരണം, അണവോര്‍ജ്ജം, ശാസ്ത്രം, ഫാര്‍മ്മസി തുടങ്ങിയ മേഖലയില്‍ സഹകരണം ഉറപ്പ് വരുത്തുകയും ചെയ്തു.Jagdish-tytler-with-models


സൊബ്യാനിയന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി Pak FA എയര്‍ക്രാഫ്റ്റ് സംബന്ധിച്ച കാര്യങ്ങൾ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗുമായി ചര്‍ച്ച ചെയ്യുമെന്നുള്ള വിവരം അഭിഷേക് ചോര്‍ത്തി നല്‍കിയെന്നാണ് അഭിഷേക്‌ വര്‍മ്മ അബ്രാമിയനുമായി നടത്തിയ ഇ-മെയില്‍ ഇടപാട് പ്രകാരം വ്യക്തമാകുന്നത്. എയര്‍ ക്രാഫ്റ്റുമായുള്ള സംഭാഷണം കൂടാതെ ടി-90, ടി-90 ടാങ്കുകളുടെ പരിഷ്‌കരണം, മിഗ്-29ന്റെ വില വിവരങ്ങള്‍, സുഖോയ്-30 Mki എന്നിവയുടെ വിവരങ്ങള്‍ എന്നിവയാണ് അഭിഷേക് അബ്രാമിയനയച്ച മെയിലിലുള്ളത്. ആയുധ ഇടപാടിനായി എങ്ങനെ അന്താരാഷ്ട്ര സംഘത്തെ രൂപീകരിക്കാമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. കൂടാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. റഷ്യന്‍ ഉപപ്രധാനമന്ത്രിയുടെ ഡിന്നറിന് രാഹുലിനെ ക്ഷണിക്കാനും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

സൊബ്യാന്റെ സന്ദര്‍ശനത്തിന് ഒരുമാസത്തിനുശേഷം പുതിന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. റഷ്യ ഇന്ത്യയുമായി ഏര്‍പ്പെടാന്‍ പോകുന്ന പ്രധാനപ്പെട്ട ആണവോര്‍ജ്ജ പദ്ധതികളടക്കമുള്ളവയില്‍ ഇടപാടുകാരായി അഭിഷേകിനെയും സംഘത്തെയും അംഗീകരിക്കുന്നതായും പുതിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ ഇ-മെയില്‍ സംഭാഷണത്തില്‍ പറയുന്നു. ഇ-മെയില്‍ സംഭാഷണത്തില്‍ 'മിസിസ്സ് ജി' എന്നു പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇത് ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയാണെന്നാണ് അനുമാനിക്കുന്നത്.

Verma-emails-Abramian

അഭിഷേക് വര്‍മ്മ ഫാം ഹൗസിലും ഹോട്ടലിലുമായി ഒരുക്കിയ പരിപാടിയില്‍ ജഗദിഷ് ടെയ്‌ലര്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആയുധ ഇടപാടില്‍ ടൈറ്റ്‌ലറിന്റെ സാന്നിധ്യം ഉറപ്പിക്കാവുന്നതാണ്. അഭിഷേകിന്റെ കുടുംബ സുഹൃത്തായിരുന്ന ടൈറ്റ്‌ലര്‍ പഞ്ചാബ് വിഷയത്തിലാണ് ഇടഞ്ഞത്.

Putin-email

ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കെട്ടിട നിര്‍മ്മാതാവില്‍നിന്നും 4.5 കോടി രൂപ തട്ടിച്ചെടുത്തതായി ഇവരുടെ സുഹൃത്തായ വ്യവസായി നാരദാ ന്യൂസിനോട് പറഞ്ഞു. താന്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പ്ലാന്‍ നിര്‍മ്മാതാവിനെ കാണിച്ചിരുന്നു. ഇത് വെര്‍മ്മാ ഫൗണ്ടേഷന്റെ സ്വപ്‌ന പദ്ധതിയാണെന്ന് അഭിഷേക് നിര്‍മ്മാതാവിനെ പറഞ്ഞുവിശ്വസിപ്പിച്ചു. പദ്ധതി യമുന എക്‌സ്പ്രസ് വേയുടെ സമീപത്താണെന്നാണ് അഭിഷേക് നിര്‍മ്മാതാവിനോട് പറഞ്ഞത്. അതേതുടര്‍ന്ന് 4.5 കോടി കള്ളപ്പണം വെളുപ്പിക്കാനായി ഇയാള്‍ അഭിഷേകിനെ ഏല്‍പ്പിച്ചു. എന്നാല്‍ ആ പണം തിരികെ നല്‍കാന്‍ അഭിഷേക് തയ്യാറായില്ല. കെട്ടിട നിര്‍മ്മാതാവിനെ അഭിഷേകിന് പരിചയപ്പെടുത്തിക്കൊടുത്തത് ടൈറ്റ്‌ലറായിരുന്നു.

1984ലെ സിഖ് കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായിരുന്നു ജഗദിഷ് ടൈറ്റ്‌ലര്‍. 2007ല്‍ സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതിനെത്തുടര്‍ന്ന് ടൈറ്റ്‌ലറെയും കൂട്ടരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹനെ നേരില്‍ കണ്ടതിന് ശേഷമാണ് താന്‍ കുറ്റവിമുക്തനാക്കപ്പെട്ടതെന്ന് ടൈറ്റ്‌ലര്‍ തന്നോട് വെളിപ്പെടുത്തിയതായി അഭിഷേക് 2015ല്‍ പറഞ്ഞിരുന്നു. ടൈറ്റ്‌ലര്‍ കേസിലെ ദൃക്‌സാക്ഷികള്‍ക്ക് കൈക്കൂലി നല്‍കിയതിന് ശേഷമാണ് കേസ് ഒതുക്കി തീര്‍ത്തതെന്ന് അഭിഷേക് പറഞ്ഞിരുന്നു. ടൈറ്റലറിന്റെ സഹായത്തോടെ സാക്ഷികളായ സുന്ദര്‍ സിംഗ് അദ്ദേഹത്തിന്റെ മകന്‍ നരീന്ദര്‍ സിംഗ് എന്നിവര്‍ക്ക് കാനഡയില്‍ താമസമാക്കാന്‍ ടൈറ്റ്‌ലര്‍ സഹായം നല്‍കുകയായിരുന്നു. അഭിഷേകിന്റെ വെളിപ്പെടുത്തലുണ്ടായതിനെത്തുടര്‍ന്ന് കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

നാരദ ന്യൂസിന്റെ കൈവശം ലഭിച്ച സിബിഐ ചാര്‍ജ് ഷീറ്റ് പ്രകാരം പ്രധിരോധ മന്ത്രാലയത്തിന് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സി എഡ്മണ്ട് അലന്റെ ഇ-മെയില്‍ ലഭിച്ചിരുന്നു. വരുണ്‍ ഗാന്ധി, ജഗദീഷ് ടൈറ്റ്‌ലര്‍, തുടങ്ങി അനേകം വിഐപിമാര്‍ അഭിഷേക് വെര്‍മ്മയുമായി ബന്ധം പുലര്‍ത്തിയിരുന്നതായുളള വിവരം ഇതില്‍ പറയുന്നുണ്ട്.

Read More >>