സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പണമായി നല്‍കണമെന്ന ആവശ്യം കേന്ദ്രം തള്ളി

സംസ്ഥാനത്ത് ആറരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരില്‍ അഞ്ചര ലക്ഷം പേരും ബാങ്ക് മുഖേനയാണ് ശമ്പളം കൈപ്പറ്റുന്നത്. എന്നാല്‍ പുതിയ നോട്ടുകളുടെ അച്ചടി ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്ന് ധനമന്ത്രാലയങ്ങള്‍ സൂചിപ്പിക്കുന്നത്. അതേമറിച്ച് കറന്‍സിയുടെ ഉപയോഗം കുറച്ച് രാജ്യം ഡിജിറ്റലാകണമെന്ന് ഇന്നലെ ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പണമായി നല്‍കണമെന്ന ആവശ്യം കേന്ദ്രം തള്ളിന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പണമായി നല്‍കാനാവില്ലെന്ന് കേന്ദ്രം. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ച ഈ ആവശ്യം ധനമന്ത്രാലയം തള്ളുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇത് അംഗീകരിക്കാനാവില്ലെന്നായിരുന്നു മറുപടി.

സംസ്ഥാനത്ത് ആറരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരില്‍ അഞ്ചര ലക്ഷം പേരും ബാങ്ക് മുഖേനയാണ് ശമ്പളം കൈപ്പറ്റുന്നത്. എന്നാല്‍ പുതിയ നോട്ടുകളുടെ അച്ചടി ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്ന് ധനമന്ത്രാലയങ്ങള്‍ സൂചിപ്പിക്കുന്നത്. കറന്‍സിയുടെ ഉപയോഗം കുറച്ച് രാജ്യം ഡിജിറ്റലാകണമെന്ന് ഇന്നലെ ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.


നോട്ടു അസാധുവാക്കലിന് ഇളവുകള്‍ തേടി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ബാങ്കുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക ആഴ്ച്ചയില്‍ 24,000 രൂപയാക്കി പരിമിതപ്പെടുത്തിയത് ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് സംസ്ഥാന നിലപാട്. സഹകരണ മേഖലയില്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ താല്‍ക്കാലികമാണെന്നും പ്രശ്‌ന പരിഹാരത്തിന് നടപടികള്‍ സ്വീകരിക്കാന്‍ നബാര്‍ഡ് ചെയര്‍മാനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ സഹകരണമേഖലയില്‍ ഇളവുകള്‍ നല്‍കണമെന്ന ആവശ്യവുമായി ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളും കേന്ദ്രത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

Read More >>