നീലഗിരി ടിറ്റിനെ 133 വര്‍ഷങ്ങള്‍ക്കു ശേഷം ചിന്നാറിൽ കണ്ടെത്തി

കേരളത്തില്‍ വ്യത്യസ്തയിനം ചിത്രശലഭങ്ങളുടെ കാര്യത്തില്‍ ചെന്തുരുണിക്ക് ശേഷമാകും ഇനി ചിന്നാറിന്റെ സ്ഥാനം. മുമ്പ് കണ്ടെത്തിയ 156 ഇനം ചിത്രശലഭങ്ങള്‍ക്ക് പുറമെ 84തരം ചിത്രശലഭങ്ങളെ കൂടി കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ 'ഗരുഡ ശലഭം'( സതേണ്‍ ബേര്‍ഡ് വിംഗ്), ഏറ്റവും ചെറിയ 'ഗ്രാസ് ജുവല്‍' എന്നിവയും സെന്‍സെസില്‍ കണ്ടെത്തിയിട്ടുണ്ട്. 1883നു ശേഷം നീലഗിരി ടിറ്റിനെ കണ്ടതും ഇപ്പോള്‍- ചിന്നാറിലെ ശലഭ വിസ്മയപട്ടികയില്‍ 84 ഇനം ചിത്രശലഭങ്ങള്‍ കൂടി!

നീലഗിരി ടിറ്റിനെ 133 വര്‍ഷങ്ങള്‍ക്കു  ശേഷം ചിന്നാറിൽ കണ്ടെത്തി

വന്യജീവി സങ്കേതമായ ചിന്നാറില്‍ വിസ്മയമായി 84 തരം ചിത്രശലഭങ്ങള്‍ കൂടി. രണ്ടു വര്‍ഷമായി നടന്നു വന്ന ചിത്രശലഭങ്ങളുടെ കണക്കെടുപ്പിലാണ് നിലവില്‍ രേഖപ്പെടുത്താത്ത ശലഭങ്ങളെ കണ്ടെത്തിയത്. മുമ്പ് റിപ്പോര്‍ട്ട് ചെയ്ത 156 ഇനം ചിത്രശലഭങ്ങളുള്‍പ്പെടെ 240 തരം ചിത്രശലഭങ്ങളെ മഴനിഴല്‍ പ്രദേശത്ത് കണ്ടെത്താനായി.

ശലഭങ്ങളിലെ ഗരുഡനും കുഞ്ഞനും

butter-6

പളനി മലനിരകളില്‍ മാത്രം കണ്ടുവരുന്ന 'പളനി' അഥവാ ' ടെവിസണ്‍ ബുഷ് ബ്രൗണ്‍' ശ്രീലങ്കയില്‍ മാത്രം സാന്നിധ്യമുള്ള 'നീലഗിരി ടിറ്റ്' എന്നിവയുടെ കണ്ടെത്തല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. നീലഗിരി ടിറ്റ് ചിത്രശലഭത്തെ കേരളത്തില്‍ അവസാനമായി കണ്ടെത്തിയത് 1883-ലാണ്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രെഡറിക് മൂര്‍ ആണ്. കേരളത്തില്‍ ചിന്നാറില്‍ മാത്രമാണ് ഈ ചിത്രശലഭമുള്ളതെന്ന് സെന്‍സസിന് നേതൃത്വം നല്‍കിയ ഡോ. കലേഷ് പറയുന്നു.
butter7

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ 'ഗരുഡ ശലഭം'( സതേണ്‍ ബേര്‍ഡ് വിംഗ്), ഏറ്റവും ചെറിയ 'ഗ്രാസ് ജുവല്‍' അപൂര്‍വ്വമായി കാണപ്പെടുന്ന 'പളനി ഡാര്‍ട്ട്' ,ഷോര്‍ട്ട് സില്‍വര്‍ലൈന്‍, ടിന്‍സെന്‍, കോമണ്‍ ബാന്റ് പീക്കോക്ക്, ഇന്ത്യന്‍ അവുള്‍കിംഗ്, സ്‌പോട്ട് പുഫ്ഫിന്‍ , ഓറഞ്ച് ടെയ്ല്‍ട് അവുള്‍, ഓറഞ്ച് ഒലൈറ്റ് തുടങ്ങിയ ചിത്രശലഭങ്ങളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

ചിത്രശലഭങ്ങള്‍ക്കിത് ദേശാടനകാലം

കണക്കെടുപ്പിനിടെ നാലിടങ്ങളില്‍ ചിത്രശലഭങ്ങളുടെ ദേശാടനം റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാടിന്റെ വടക്ക് -കിഴക്ക് ഭാഗങ്ങളില്‍ നിന്ന് തെക്ക്-പടിഞ്ഞാറ് കേരളത്തിലേക്ക് ചിന്നാറിലൂടെയാണ് വലിയൊരളവില്‍ ചിത്രശലഭങ്ങള്‍ ദേശാടനം നടത്തുന്നത്. വരണ്ടുണങ്ങിയ കാലാവസ്ഥയുള്ള നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ദേശാടനം ഡിസംബര്‍ അവസാനം വരെ നീളാറുണ്ടെന്നും സര്‍വ്വേയില്‍ കണ്ടെത്തി.

butter3

ആനമുടി ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ സാമ്പത്തിക സഹായത്താല്‍ തിരുവിതാംകൂര്‍, കോട്ടയം, തിരുവനന്തപുരം നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റികളുമായി ചേര്‍ന്നാണ് കണക്കെടുപ്പ് നടത്തിയത്. അമ്പത് പേരടങ്ങിയ സംഘമാണ് കണക്കെടുപ്പില്‍ പങ്കെടുത്തത്. 90.44 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സാഞ്ചുറിയെ ഒലിക്കുടി, മാങ്ങാപ്പാറ, ചുരുളിപ്പെട്ടി, ചുങ്കം, ആലംപെട്ടി എന്നീ അഞ്ച് ബേസ് ക്യാംപുകളാക്കി തിരിച്ചായിരുന്നു സെന്‍സസ്. സമുദ്ര നിരപ്പില്‍ നിന്ന് 400 അടി മുതല്‍ 2300 അടി വരെ ഉയരമുള്ള ചിന്നാറിലെ വ്യത്യസ്ത ആവാസവ്യവസ്ഥകളിലൂടെയായിരുന്നു കണക്കെടുപ്പ് നടത്തിയത്.

2butterകണക്കെടുപ്പില്‍ ലഭിച്ച ശാസ്ത്രീയ വിവരങ്ങള്‍ റഫറന്‍സ് ആയി സൂക്ഷിക്കുമെന്നും തുടര്‍പഠനങ്ങള്‍ നടത്തുമെന്നും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രസാദ് പറഞ്ഞു. ആദിവാസി ഇക്കോ ഡവലപ്‌ന്റെ് കമ്മിറ്റി അംഗങ്ങള്‍ക്കും വന്യജീവി സങ്കേതത്തിലെ ജീവനക്കാര്‍ക്കും ഈ സര്‍വ്വേ ഏറെ ഗുണം ചെയ്‌തെന്നും 240 ചിത്രശലഭങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും ഉള്‍പ്പെടുത്തി ബട്ടര്‍ഫ്‌ളൈ ബ്രോഷര്‍ പ്രസിദ്ധീകരിക്കുമെന്നും ചിന്നാര്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പിഎം പ്രഭു പറഞ്ഞു.

Read More >>