മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയല്ലെന്ന് ബെഹ്റ

പൊലീസ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. വ്യാജ ഏറ്റമുട്ടലാണെന്നതിനുള്ള നിരവധി കാരണങ്ങളും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയല്ലെന്ന് ബെഹ്റ

മലപ്പുറം: മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയല്ലെന്ന വിശദീകരണവുമായി ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ. കരുളായിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലല്ലെന്നും മാവോയിസ്റ്റ് സംഘത്തെ കീഴ്‌പ്പെടുത്തിയത് പത്തു മിനുട്ട് നീണ്ട ഏറ്റുമുട്ടലിനൊടുവിലാണെന്നും ബെഹ്‌റ വ്യക്തമാക്കി.

നിലമ്പൂര്‍ വനമേഖലയില്‍ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടൽ വ്യാജമാണെന്ന് പ്രചരിക്കവെയാണ് ബെഹ്റയുടെ വിശദീകരണം. മാവോയിസ്റ്റുകള്‍ പൊലീസിനെയും തുടര്‍ന്ന് പൊലീസും വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ബെഹ്റ പറഞ്ഞു.


എന്നാൽ കെലപാതകത്തിന് തെട്ടുപിന്നാലെ  ഒന്നര മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനിടയിലാണ് മാവോയിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മറ്റിയംഗം കുപ്പുദേവരാജും മുതിര്‍ന്ന നേതാവ് അജിതയും കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറഞ്ഞിരുന്നു.

 പൊലീസ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. വ്യാജ ഏറ്റമുട്ടലാണെന്നതിനുള്ള നിരവധി കാരണങ്ങളും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലും മാവോയിസ്റ്റ് സാന്നിദ്ധ്യം പലവട്ടം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും നേരിട്ടുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്.

Read More >>