മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച ഗ്രോ വാസു ഉള്‍പ്പെടെ 22 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മനുഷ്യാവകാശ പ്രവര്‍ത്തകരായ ഗ്രോ വാസു, എം എന്‍ രാവുണ്ണി, സിപി റഷീദ്, അഭിലാഷ്, രജീഷ് കൊല്ലക്കണ്ടി, നസീറ തുടങ്ങി 22 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച ഗ്രോ വാസു ഉള്‍പ്പെടെ 22 പേര്‍ പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: നിലമ്പൂരിലെ കരുളായി വനമേഖലയില്‍ രണ്ടു സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരായ ഗ്രോ വാസു, എം എന്‍ രാവുണ്ണി, സിപി റഷീദ്, അഭിലാഷ്, രജീഷ് കൊല്ലക്കണ്ടി, നസീറ തുടങ്ങി 22 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലമ്പൂര്‍ കാട്ടില്‍ വച്ച് വെടിയേറ്റ് മരിച്ച കുപ്പുസ്വാമി ദേവരാജ്, അജിത എന്ന കാവേരി തുടങ്ങിയവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം തുടരുന്നതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നിന്ന് പ്രതിഷേധിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

നിലമ്പൂര്‍ വനമേഖലയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നുള്ള ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Story by
Read More >>