പോലീസ് കൊലപ്പെടുത്തിയത് പരസഹായം കൂടാതെ എഴുന്നേല്‍ക്കാനാകാത്തവരെ; സംഘത്തിലുണ്ടായിരുന്ന മാവോയിസ്റ്റിന്റെ വെളിപ്പെടുത്തല്‍

കേന്ദ്രകമ്മിറ്റി അംഗമായ കുപ്പു ദേവരാജ് പ്രമേഹം ബാധിച്ച് കിടപ്പിലായിരുന്നുവെന്നും ഒരു വാഹനാപകടത്തില്‍ പരുക്കേറ്റ അജിത ശസ്ത്രക്രിയയെ തുടര്‍ന്നു വിശ്രമത്തിലായിരുന്നുവെന്നും അക്ബര്‍ പറഞ്ഞു. മറ്റുള്ളവരുടെ സഹായമില്ലാതെ ഇരുവര്‍ക്കും ഒരുകാര്യവും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കാഴ്ച ശക്തിയും കുറവായിരുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനാണ് ക്യാംപില്‍ സഹപ്രവര്‍ത്തകരുണ്ടായിരുന്നതെന്നും അക്ബര്‍ വെളിപ്പെടുത്തി.

പോലീസ് കൊലപ്പെടുത്തിയത് പരസഹായം കൂടാതെ എഴുന്നേല്‍ക്കാനാകാത്തവരെ; സംഘത്തിലുണ്ടായിരുന്ന മാവോയിസ്റ്റിന്റെ വെളിപ്പെടുത്തല്‍

ചികിത്സയില്‍ക്കഴിഞ്ഞ മാവോയിസ്റ്റുകളെയാണ് നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലീസ് സംഘടിതമായി വെടിവെച്ചുകൊലപ്പെടുത്തിയതന്ന് വെളിപ്പെടുത്തല്‍. സംഘത്തിലുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന മാവോയിസ്റ്റ് നേതാവാണ് മാധ്യമങ്ങളോട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കുപ്പു ദേവരാജ് പ്രമേഹവും രക്തസമ്മര്‍ദവും കാരണം കിടപ്പിലായിരുന്നുവെന്നും അജിത ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നുവെന്നും അക്ബര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ മാവോയിസ്റ്റ് നേതാവ് പറഞ്ഞു.

ക്യാംപിലുണ്ടായിരുന്നവരോട് കീഴടങ്ങാന്‍ ആവശ്യപ്പെടാതെ തണ്ടര്‍ ബോള്‍ട്ട് സംഘം ക്യാമ്പ് വളഞ്ഞ് ആക്രോശത്തോടെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. കമാന്‍ഡോകളുടെ ആക്രമണം നടക്കുമ്പോള്‍ ആറുപേരാണ് ക്യാംപിലുണ്ടായിരുന്നത്. പൊലീസ് വെടിവെപ്പില്‍ കിടപ്പിലായവര്‍ കൊല്ലപ്പെട്ടതോടെ മറ്റുള്ളവര്‍ കാട്ടിലേക്ക് വലിഞ്ഞു. കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ വിശദപരിശോധന നടത്തുകയാണെങ്കില്‍ അവരുടെ ആരോഗ്യനില മനസ്സിലാക്കാന്‍ കഴിയുമെന്നും അക്ബര്‍ പറഞ്ഞു.

കേന്ദ്രകമ്മിറ്റി അംഗമായ കുപ്പു ദേവരാജ് പ്രമേഹം ബാധിച്ച് കിടപ്പിലായിരുന്നുവെന്നും ഒരു വാഹനാപകടത്തില്‍ പരുക്കേറ്റ അജിത ശസ്ത്രക്രിയയെ തുടര്‍ന്നു വിശ്രമത്തിലായിരുന്നുവെന്നും അക്ബര്‍ പറഞ്ഞു. മറ്റുള്ളവരുടെ സഹായമില്ലാതെ ഇരുവര്‍ക്കും ഒരുകാര്യവും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കാഴ്ച ശക്തിയും കുറവായിരുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനാണ് ക്യാംപില്‍ സഹപ്രവര്‍ത്തകരുണ്ടായിരുന്നതെന്നും അക്ബര്‍ വെളിപ്പെടുത്തി.

തോക്ക് പോലെ ഭാരമുള്ള മറ്റ് എന്തെങ്കിലും വസ്തുക്കള്‍ എടുക്കാന്‍ പോലും ഇവര്‍ക്ക് കഴിയുമായിരുന്നില്ലെന്നും ക്യാമ്പിലുണ്ടായിരുന്നത് കുപ്പുദേവരാജിനും അജിതയ്ക്കും വേണ്ട മരുന്നുകളായിരുന്നുവെന്നും അക്ബര്‍ പറഞ്ഞു. ക്യാംപിലെത്തി ഏകപക്ഷീയമായ വെടിവെച്ച പൊലീസ് സംഘത്തില്‍ ആന്ധ്രയില്‍നിന്നുള്ളവര്‍ കൂടിയുണ്ടെന്നാണ് സംശയിക്കുന്നതെന്നും അക്ബര്‍ മാധ്യമങ്ങളെ അറിയിച്ചു.

തങ്ങള്‍ക്കു നേരേ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറഞ്ഞിരുന്നത്. അതിനു വിരുദ്ധമാണ് മാവോയിസ്റ്റ് നേതാവിന്റെ വെളിപ്പെടുത്തല്‍.

Read More >>