കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഡിസംബർ 5 വരെ സംസ്ക്കരിക്കരുതെന്ന് കോടതി

വ്യജ ഏറ്റുമുട്ടലിനെത്തുടർന്നാണ് ഇവർ കൊല്ലപ്പെട്ടതെന്നുകാണിച്ച് നൽകിയ ഹർജി പ്രകാരം ഇന്ന് വൈകിട്ട് എഴുവരെ ഇവരുടെ സ്സ്ക്കാരം നടത്താൻ പാടില്ലെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഡിസംബർ 5 വരെ സംസ്ക്കരിക്കരുതെന്ന് കോടതി

മഞ്ചേരി: നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹം ഡിസംമ്പർ അഞ്ചുവരെ സൂക്ഷിക്കണമെന്ന് മഞ്ചേരി സെഷൻസ് കോടതി ഉത്തരവിട്ടു. കുപ്പു ദേവരാജിൻറെ സഹോദരൻ ശ്രീധരന്റെ ഹർജിയിന്മേലാണ് കോടതി ഉത്തരവ്.

വ്യജ ഏറ്റുമുട്ടലിനെത്തുടർന്നാണ് ഇവർ കൊല്ലപ്പെട്ടതെന്നുകാണിച്ച് നൽകിയ ഹർജി പ്രകാരം ഇന്ന് വൈകിട്ട് എഴുവരെ ഇവരുടെ സ്സ്ക്കാരം നടത്താൻ പാടില്ലെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. തുടർവാദത്തിന് ശേഷമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

എന്നാൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം മഞ്ചേരിയിലും നിലമ്പൂരും പോസ്റ്റുമോർട്ടം നടത്താതെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്നും ശ്രീധരന്റെ അഭിഭാഷകൻ പിഎ പൗരൻ  കോടതിയിൽ പറഞ്ഞു. ഇവരുടെ മൃതദേഹം മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള വിദഗ്ദരുടെ സാനിധ്യത്തിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് ഇന്നുതന്നെ ഹർജി നൽകുന്ന കാര്യവും ശ്രീധരന്റെ അഭിഭാഷകൻ വ്യക്തമാക്കി.

Read More >>