നിലമ്പൂര്‍ 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ പുറത്ത്‌

ഇന്നലെ നടന്ന 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ട സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.

നിലമ്പൂര്‍

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ എടക്കരയ്ക്ക്‌  സമീപം പോലീസുമായുണ്ടായ 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇന്നലെ നടന്ന 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ട സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇവരുടെ മൃതദേഹം വനത്തിന് പുറത്തെത്തിച്ച് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

maoist nilamboor

മാവോയിസ്റ്റ് യൂണിഫോമില്‍ വനത്തിനുള്ളില്‍ ഇരുവരും മരിച്ചുകിടക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കുപ്പു ദേവരാജിന്റെ മൃതദേഹം കമിഴ്ന്നു കിടക്കുന്ന രീതിയിലും അജിതയുടേത് മലര്‍ന്ന് കിടക്കുന്ന രീതിയിലുമാണുള്ളത്.


വനത്തിനുള്ളില്‍ മാവോയിസ്റ്റുകളുടേതെന്ന് കരുതുന്ന ടെന്റുകളുടെ ചിത്രങ്ങളും പുറത്തുവന്നു. ടെന്റിന് പുറത്തുനിന്ന് വൈഫൈ സംവിധാനവും ഐപാഡും പൊലീസിന് ലഭിച്ചിട്ടുണ്ട്. ടാര്‍പ്പോളിന്‍ ഷീറ്റുകൊണ്ട് നിര്‍മിച്ച നാലു ടെന്റുകളാണ് പൊലീസ് കണ്ടെത്തിയത്.

maoist nilamboor

മൊബൈല്‍ ഫോണുകള്‍, പുസ്തകങ്ങള്‍, ലഘുലേഖകള്‍, തോക്കുകള്‍, തിരകള്‍, മാപ്പ് എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളും കണ്ടെത്തിയതായി പൊലീസ് അവകാശപ്പെടുന്നു. അഞ്ച് ലക്ഷം രൂപയും 150ഓളം സിംകാര്‍ഡുകളും കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

ചിത്രങ്ങള്‍ക്ക് കടപ്പാട് മാതൃഭൂമി ഓണ്‍ലൈന്‍

Read More >>