സാക്കിര്‍ നായ്ക്കിനെതിരെ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടുന്നു

യുവാക്കളെ പ്രസംഗത്തിലൂടെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചുവെന്നതാണ് സാക്കിര്‍ നായ്ക്കിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. ഇതിന്റെ അടിസ്ഥാനത്തില്‍ സാക്കിറിന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവി, ഇസ്ലാമിക് പീസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.

സാക്കിര്‍ നായ്ക്കിനെതിരെ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടുന്നു

ന്യൂഡല്‍ഹി: വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ പിടികൂടാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയേക്കുമെന്ന് സൂചന. നായ്ക്കിനെതിരെ റെയ്ഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടിക്രമത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി.

യുവാക്കളെ പ്രസംഗത്തിലൂടെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചുവെന്നതാണ് സാക്കിര്‍ നായ്ക്കിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. ഇതിന്റെ അടിസ്ഥാനത്തില്‍ സാക്കിറിന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവി, ഇസ്ലാമിക് പീസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.


അന്വേഷണം പ്രഖ്യപിച്ചെങ്കിലും ഇന്ത്യന്‍ ഇന്വേഷണ സംഘത്തോട് സാക്കിര്‍ ഇതുവരെ സഹകരിച്ചിട്ടില്ല. അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരായില്ലെങ്കില്‍ സാക്കിറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കും. ഇതിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാുന്നതിനായി ഇന്റര്‍പോളിനെ സമീപിക്കാനും എന്‍ഐഎ തീരുമാനിച്ചു. നിലവില്‍ സക്കീര്‍ നായിക്ക് സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് കരുതുന്നത്. റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ സക്കീര്‍ നായിക്കിനെ സൗദി, ഇന്ത്യയ്ക്ക് കൈമാറേണ്ടതായി വരും.

Story by