സാക്കിർ നായിക്കിനെതിരെ എഫ്ഐആർ; ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിൽ എൻഐഎ റെയ്ഡ്

സാക്കിര്‍ നായിക്കിന്‌റെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പത്തു കേന്ദ്രങ്ങളില്‍ ഇന്നു രാവിലെ റെയ്ഡ് നടത്തിയിരുന്നു. എന്‍ഐഎയും മുംബൈ പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

സാക്കിർ നായിക്കിനെതിരെ എഫ്ഐആർ; ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിൽ എൻഐഎ റെയ്ഡ്

മുംബൈ: മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ എന്‍എഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.

സാക്കിര്‍ നായിക്കിന്‌റെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പത്തു കേന്ദ്രങ്ങളില്‍ ഇന്നു രാവിലെ റെയ്ഡ് നടത്തിയിരുന്നു. എന്‍ഐഎയും മുംബൈ പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. സാക്കിര്‍ നായിക്കിന്റെ വസതിയിലും റെയ്ഡ് നടത്തുമെന്നും എന്‍ഐഎയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ രാജ്യ വ്യാപകമായി നിരോധിച്ചിരുന്നു. അഞ്ചു വർഷത്തേക്കാണ് നിരോധനം.

സാക്കിർ നായിക് നടത്തുന്ന പ്രസംഗങ്ങൾ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതാണെന്നു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

Read More >>