വന്ധ്യതാചികിത്സയുടെ വിജയസാധ്യതയറിയാന്‍ ഇനി കാല്‍ക്കുലേറ്ററും

ഒരു ലക്ഷത്തില്‍ പരം ദമ്പതികളില്‍ നിന്നും ഹ്യുമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ്‌ എംബ്രയോളോജി അതോറിറ്റി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കാല്‍ക്കുലേറ്റര്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

വന്ധ്യതാചികിത്സയുടെ വിജയസാധ്യതയറിയാന്‍ ഇനി കാല്‍ക്കുലേറ്ററും

ഐ.വി.എഫ് ചികിത്സയുടെ വിജയസാധ്യത ഇനി ദമ്പതികള്‍ക്ക് കണക്കുകൂട്ടാവുന്ന ഓണ്‍ലൈന്‍ കാല്‍കുലേറ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ത്രീകളില്‍ ഉണ്ടാകുന്ന വന്ധ്യതാപ്രശ്നങ്ങള്‍ക്ക് പരിഹാരമായ ഐ.വി.എഫ്, പുരുഷന്മാരില്‍ ഉണ്ടാകുന്ന വന്ധ്യതാചികിത്സാ മാര്‍ഗ്ഗമായ ഐ.സി.എസ്.ഐ (ICSI) എന്നിവയുടെ വിജയസാധ്യതകളാണ് ഈ കാല്‍ക്കുലേറ്ററില്‍ കൂടി കണക്കുകൂട്ടാന്‍ കഴിയുക.

ഒരു ലക്ഷത്തില്‍ പരം ദമ്പതികളില്‍ നിന്നും ഹ്യുമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ്‌ എംബ്രയോളോജി അതോറിറ്റി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കാല്‍ക്കുലേറ്റര്‍ അടിസ്ഥാനപരമായി ചിട്ടപ്പെടുത്തിയിട്ടുള്ളത്.


മാതാവിന്‍റെയും പിതാവിന്‍റെയും പ്രായം, അവരുടെ ആരോഗ്യം, നാളത് വരെയുള്ള അവരുടെ ചികിത്സാ രീതി തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയായിരിക്കും ലഭിക്കാന്‍ സാധ്യതയുള്ള ഫലം കണക്കുക്കൂട്ടുന്നത്.

ഓണ്‍ലൈനിലേക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുമ്പോള്‍ വന്ധ്യതാ ചികിത്സയില്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള ഫലം ദമ്പതികള്‍ക്ക് നേരിട്ട് അറിയാന്‍ സാധിക്കുന്നു. ചിലവേറിയ വന്ധ്യതാ ചികിത്സയ്ക്ക് മുതിരണോ വേണ്ടെയോ എന്ന് തീരുമാനിക്കാന്‍ ഇത് അവരെ സഹായിക്കും എന്ന് ഈ കാല്‍ക്കുലേറ്റര്‍ തയ്യാറാക്കിയിട്ടുള്ള അബര്‍ഡീന്‍ യുണിവേര്‍സിറ്റിയുടെ വെബ്സൈറ്റില്‍ പറയുന്നു.

ഇത്തരത്തില്‍ ലഭിക്കുന്ന റിസള്‍ട്ട്‌ ആധികാരികമല്ല എന്ന് ഗവേഷണം നടത്തിയവര്‍ പറയുന്നു. ഓരോ വ്യക്തിയുടെ ശരീരപ്രകൃതി, ജീവിതശൈലി എന്നിവ റിസള്‍ട്ടിനെ ബാധിക്കാം.

സ്ത്രീകളുടെ പ്രായം, വന്ധ്യത തിരിച്ചറിഞ്ഞ വര്‍ഷങ്ങളുടെ ദൈര്‍ഘ്യം, വന്ധ്യതയുടെ സ്വഭാവം, മുന്‍പ് ഗര്‍ഭം ധരിച്ചിട്ടുണ്ടോ, ചികിത്സയുടെ സ്വഭാവം, ചികിത്സയ്ക്കായി ശേഖരിച്ച ബീജത്തിന്‍റെയും അണ്ഡത്തിന്‍റെയും കൌണ്ട്, ഭ്രൂണത്തിന്‍റെ സ്വഭാവം എന്നിവയാണ് വന്ധ്യതചികിത്സയുടെ വിജയസാധ്യത കണക്കുകൂട്ടാന്‍ ഓണ്‍ലൈനില്‍ നല്‍കേണ്ട വിവരങ്ങള്‍.

വന്ധ്യതാചികിത്സ തേടിയ 113,873 ദമ്പതികളെയാണ് ഇതിനായി ഇവര്‍ സര്‍വേ നടത്തിയത്. ഇവരില്‍ ആദ്യത്തെ ഘട്ടം ചികിത്സയ്ക്ക് ശേഷം ഗര്‍ഭം ധരിച്ചവര്‍ 29% മാത്രമാണ്. രണ്ടാം ഘട്ടത്തില്‍ ഗര്‍ഭം ധരിച്ചവര്‍ 56%വും. വന്ധ്യതാ ചികിത്സയ്ക്കു വിധേയരാകുന്നവരില്‍ കഷ്ടിച്ചു പകുതി പേര്‍ക്ക് മാത്രമാണ് പ്രയോജനം ലഭിക്കുന്നത് എന്നുള്ളതിനാലാണ് ഇത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ കാല്‍ക്കുലേറ്റര്‍ എന്ന ആശയത്തിലേക്ക് എത്തിയത് എന്ന് അബര്‍ഡീന്‍ യുണിവേര്‍സിറ്റി ഡീന്‍ പറയുന്നു.

കൂടാതെ കാല്‍ക്കുലേറ്ററില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടതായ ചില കാര്യങ്ങളും ഇതില്‍ വിവരിക്കുന്നുണ്ട്. ഉദാഹരണത്തിന്, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക, ശരീരഭാരം ക്രമീകരിക്കുക, മാനസികമായി തയ്യാറെടുക്കുക തുടങ്ങിയ കാര്യങ്ങളും ഈ കാല്‍ക്കുലേറ്റര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കും.

Story by