ഇന്ത്യയുടെ പുതിയ 500, 2000 നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം

ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറത്തിറക്കുന്നതു വരെയാണ് നിരോധനം. വിദേശ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ കറന്‍സി കൈവശം വയ്ക്കാനുള്ള അനുമതിയാണ് ഈ വിജ്ഞാപനം.

ഇന്ത്യയുടെ പുതിയ 500, 2000 നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം

കാഠ്മണ്ഡു: ഇന്ത്യയുടെ പുതിയ 500, 2000 നോട്ടുകള്‍ക്കു നേപ്പാളില്‍ നിരോധനം. വിദേശ നാണയ വിനിമയ ചട്ട പ്രകാരം നേപ്പാളിലെ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്ര ബാങ്കാണു നോട്ടുകള്‍ നിരോധിച്ചത്. രാഷ്ട്ര ബാങ്ക് മേധാവി റാമു പൗദെല്‍ ആണ് തീരുമാനം പ്രഖ്യാപിച്ചത്. ഈ ചട്ട പ്രകാരം നേപ്പാള്‍ പൗരന്‍മാര്‍ക്ക് 25,000 ഇന്ത്യന്‍ രൂപ വരെ കൈവശം വയ്ക്കാം. എന്നാല്‍ പുതിയ ഇന്ത്യന്‍ കറന്‍സികള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കാണ് ഇപ്പോള്‍ വിലക്കുവന്നിരിക്കുന്നത്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറത്തിറക്കുന്നതു വരെയാണ് നിരോധനം. വിദേശ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ കറന്‍സി കൈവശം വയ്ക്കാനുള്ള അനുമതിയാണ് ഈ വിജ്ഞാപനം.


നേപ്പാളില്‍ ഇന്ത്യന്‍ രൂപ ഉപയോഗിക്കാനും നിയമാനുസൃതമായ അനുമതിയുണ്ട്. റിസര്‍വ് ബാങ്ക് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതോടെ നേപ്പാള്‍ പൗരന്‍മാരും പ്രതിസന്ധിയിലായിരുന്നു. ഇന്ത്യയുമായി തുറന്ന അതിര്‍ത്തി പങ്കിടുന്ന നേപ്പാള്‍ പ്രദേശങ്ങളില്‍ പുതിയ നോട്ടുകളുമെത്തിയിരുന്നു. 500, 1000 രൂപാ നോട്ടുകളുടെ ഭാവിയെക്കുറിച്ച് അറിയാതെ പുതിയ 500, 2000 നോട്ടുകള്‍ സ്വീകരിക്കാനാകില്ലെന്നാണ് നേപ്പാള്‍ രാഷ്ട്ര ബാങ്കിന്റെ നിലപാട്.

Read More >>