പുതിയ നിയന്ത്രണവുമായി കേന്ദ്രം; നാളെ നോട്ട് മാറാവുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രം

മറ്റുള്ളവര്‍ നാളെ പഴയ നോട്ടുകളുമായി ബാങ്കുകളിലേക്ക് പോവേണ്ടതില്ല. അതേസമയം, നാളെ ഒരുദിവസത്തേക്ക് മാത്രമാണ് നിയന്ത്രണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

പുതിയ നിയന്ത്രണവുമായി കേന്ദ്രം; നാളെ നോട്ട് മാറാവുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രം

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ട് മാറിയെടുക്കാന്‍ നെട്ടോട്ടമോടുന്ന ജനത്തിന് മീതെ കേന്ദ്രത്തിന്റെ പുതിയ നിയന്ത്രണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമേ നാളെ ബാങ്കുകളില്‍ നോട്ട് മാറാന്‍ സാധിക്കൂ എന്നാണ് ഇപ്പോള്‍ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ നാളെ പഴയ നോട്ടുകളുമായി ബാങ്കുകളിലേക്ക് പോവേണ്ടതില്ല. അതേസമയം, നാളെ ഒരുദിവസത്തേക്ക് മാത്രമാണ് നിയന്ത്രണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

കഴിഞ്ഞദിവസമാണ് പഴയ നോട്ടുകള്‍ മാറാനുള്ള പരിധി 4500 ല്‍ നിന്ന് 2000 ആക്കി കുറച്ച് കേന്ദ്രം ഉത്തരവിറക്കിയത്. ഇതോടെ ജനജീവിതം വീണ്ടും സങ്കീര്‍ണതയില്‍ ആവുകയായിരുന്നു. ഇതിനിടെയാണ് ഇതുമായി ബന്ധപ്പെട്ടുള്ള പുതിയ തീരുമാനം. കൈയിലുള്ള 500, 1000 രൂപ നോട്ടുകള്‍ മാറാന്‍ പത്തുദിവസമായിട്ടും ബാങ്കുകളിലുള്ള ക്യൂവിന് ഒരു കുറവും രാജ്യത്തുണ്ടായിട്ടില്ല. ദിനംപ്രതി മേഖലയിലെ പ്രതിസന്ധി വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ നാളെത്തെ നിയന്ത്രണം ജനത്തെ കൂടുതല്‍ വലയ്ക്കും എന്നാണ് വിലയിരുത്തല്‍.

Read More >>