ആലുവയില്‍ പുകയിലക്കടയില്‍ നിന്ന് എട്ടുലക്ഷത്തിന്റെ 2000 രൂപ നോട്ടുകള്‍ പിടികൂടി

ഇന്നു രാത്രി എട്ടരയോടെ ആദായനികുതി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ തിരച്ചിലിലാണ് നോട്ടുകള്‍ കണ്ടെടുത്തത്. ഒപ്പംതന്നെ കണക്കില്‍പ്പെടാത്ത 500ന്റേയും 1000ന്റേയും 22 ലക്ഷം രൂപയോളം വരുന്ന നോട്ടുകളും സംഘം കണ്ടെടുത്തു.

ആലുവയില്‍ പുകയിലക്കടയില്‍ നിന്ന് എട്ടുലക്ഷത്തിന്റെ 2000 രൂപ നോട്ടുകള്‍ പിടികൂടി

ആലുവ: ആലുവയിലെ ഒരു പുകയില മൊത്തവ്യാപാര കേന്ദ്രത്തില്‍ നിന്നും എട്ടുലക്ഷത്തിന്റെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി. ആദായനികുതി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ തിരച്ചിലിലാണ് നോട്ടുകള്‍ കണ്ടെടുത്തത്. ഒപ്പംതന്നെ കണക്കില്‍പ്പെടാത്ത 500ന്റേയും 1000ന്റേയും 22 ലക്ഷം രൂപയോളം വരുന്ന നോട്ടുകളും സംഘം കണ്ടെടുത്തു.

അതേസമയം, എട്ടുലക്ഷം രൂപ ഇവിടെയെങ്ങനെ വന്നുവെന്ന ചോദ്യത്തിന് ഉടമ കൃത്യമായ ഉത്തരം നല്‍കിയില്ല. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മറയാക്കി ഇയാള്‍ മാറിയെടുത്തതാവാം ഈ പണമെന്നാണ് സംശയിക്കുന്നത്.

Representational Image

Read More >>