എന്തുകൊണ്ട് 'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' തേടി വന്നു; നീരജ് മാധവ് പറയും

ആദ്യമായി നായകനാകുന്ന ചിത്രം പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തെക്കുറിച്ച് യുവ നടൻ നീരജ് മാധവ് സംസാരിക്കുന്നു.

എന്തുകൊണ്ട്

കൊച്ചി: നായകനാകുന്നതിന്റെ സന്തോഷത്തിലാണ് നടന്‍ നീരജ് മാധവ്. നവാഗത സംവിധായകന്‍ ഡോമിന്‍ ഡിസല്‍വ സംവിധാനം ചെയ്യുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലാണ് നീരജ് നായകനാകുന്നത്. 'സോഹന്‍ റോയിയുടെ സ്ഥാപനത്തിലെ ക്രിയേറ്റീവ് ഡയറക്ടറായ ഡോമിന്‍ കഥ പറയാന്‍ എത്തിയപ്പോള്‍ എനിക്ക് സംശയം മാറിയിരുന്നില്ല. എന്തുകൊണ്ടാണ് ഈ ചിത്രത്തില്‍ തന്നെ നായകനാക്കിയതെന്ന് നീരജ് ചോദിച്ചു. കൊച്ചിയിലെ ഒരു സാധാരണ ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തില്‍ നീരജ് എന്ന നടനയൊണ് വേണ്ടതെന്നായിരുന്നു സംവിധായകന്റെ മറുപടി. കഥകേട്ടതോടെ ഉറപ്പിച്ചു, ഇതായിരിക്കും നായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമ' : - നീരജ് മാധവ് നാരദ ന്യൂസിനോടു പറഞ്ഞു.


തന്നെ വളരെയധികം എക്‌സൈറ്റഡ് ആക്കിയ സബജ്ക്ട് ആണെന്ന് നീരജ് പറഞ്ഞു. പാട്ടും നൃത്തവുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്‍. എറണാകുളമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. സഹതാരങ്ങളേയും നായികയേയും ഉറപ്പിച്ചിട്ടില്ല. ജനുവരിയില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും നീരജ് മാധവ് പറഞ്ഞു. ദുല്‍ഖര്‍ -നിത്യാമേനോന്‍ ചിത്രം 100 ഡേയ്‌സ് ഓഫ് ലവിന്റെ നിര്‍മാതാവായ വിജയകുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ബിജി ബാലാണ് സംഗീതം.

തൃശൂര്‍ സ്‌കൂള്‍ ഡ്രാമയില്‍ നിന്ന് അഭിനയം പഠിച്ച നീരജ് ബഡി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. തുടര്‍ന്ന് ജീത്തു ജോസഫിന്റെ ' മെമ്മറീസില്‍' അഭിനയിച്ചെങ്കിലും ക്ലിക്കായത് അദ്ദേഹത്തിന്റെ 'ദൃശ്യ'ത്തിലൂടെയാണ്. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലാണ് നീരജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ബിജു മേനോന്‍ - നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് നീരജാണ്. നേരത്തെ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലെ 'എന്നെ തല്ലേണ്ടമ്മാവ' എന്ന ഗാനത്തിന് കൊറിയോഗ്രാഫിയും നീരജ് നിര്‍വഹിച്ചിട്ടുണ്ട്.

Story by