എന്‍ഡിടിവിയുടെ വിലക്ക് കേന്ദ്രം താത്കാലികമായി മരവിപ്പിച്ചു

ഒരു ദിവസത്തെ സംപ്രേഷണത്തിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമീപിച്ചതിന് പിന്നാലെയാണ് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം.

എന്‍ഡിടിവിയുടെ വിലക്ക് കേന്ദ്രം താത്കാലികമായി മരവിപ്പിച്ചു

ന്യൂഡല്‍ഹി: എന്‍ഡിടിവി ഹിന്ദി ചാനലിനേര്‍പ്പെടുത്തിയ വിലക്ക് താത്കാലികമായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം മരവിപ്പിച്ചു. ഒരു ദിവസത്തെ സംപ്രേഷണത്തിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമീപിച്ചതിന് പിന്നാലെയാണ് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. വിലക്കിനെതിരെ ചാനല്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

പത്താന്‍കോട്ട് ഭീകരാക്രമണ സമയത്ത് ചാനല്‍ നടത്തിയ റിപ്പോര്‍ട്ടിങ്ങിനെതിരായാണ്‌ വാര്‍ത്താ വിനിമയ മന്ത്രാലയം നടപടിക്കൊരുങ്ങിയത്. പത്താന്‍കോട്ട് ആക്രമണ സമയത്ത് തന്ത്രപ്രധാനമായ വിവരങ്ങള്‍ സംപ്രേഷണം ചെയ്തുവെന്നാരോപിച്ചാണ് വാര്‍ത്താ വിനിമയ മന്ത്രാലയം എന്‍ഡിടിവിക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ചാനല്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.


ചാനല്‍ പുറത്തുവിട്ട വിവരങ്ങള്‍ ഭീകരര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യരക്ഷക്കും ജനങ്ങളുടെയും സൈനികരുടെയും ജീവനും ഭീഷണിയാണെും ആരോപിച്ചാണ് വാര്‍ത്താ വിനിമയ മന്ത്രാലയം എന്‍ഡിടിവി ഹിന്ദിയുടെ സംപ്രേഷണം ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ശിപാര്‍ശ ചെയ്തത്.

നവംബര്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ പത്താം തിയ്യതി അര്‍ധരാത്രിവരെയാണ് എന്‍ഡിടിവിയോട് ഇന്ത്യയിലെ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ വാര്‍ത്താ വിനിമയ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്.

Read More >>