മണിയാശാന്റെ നാട്; വീഡിയോ കാണാം

ഇതാണ് ഇരുപതേക്കര്‍. മണിയാശാന്റെ ജംഗ്ഷന്‍; ഇവിടെ നിന്നാണ് തുടക്കം- എംഎം മണി മന്ത്രിയാകുന്നതിന്റെ ആര്‍ഭാടമില്ലാതെ, ഒരു ഫ്‌ളക്‌സിന്റേയും ധൂര്‍ത്തുപോലുമില്ലാതെ ഇവിടം. ഇടുക്കിയിലെ ഒരു പാര്‍ട്ടി ഗ്രാമം.

മണിയാശാന്റെ നാട്; വീഡിയോ കാണാം

ഇത് നിയുക്തമന്ത്രി എംഎം മണിയുടെ നാട്. ഇരുപതേക്കര്‍ എന്നാണ് പേര്. പൊട്ടന്‍കാടെന്നും പറയും. ദേവികുളം താലൂക്കില്‍ ബൈസണ്‍ വാലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്. മലയോര ഗ്രാമം. കുടിയേറ്റകാലത്തെ ഒര്‍മ്മപ്പെടുത്തുന്ന ചില കെട്ടിടങ്ങള്‍. 1970കളില്‍ നിര്‍മ്മിച്ചവ.

കോട്ടയത്തെ മനുഷ്യരാണ് ഇവിടെ കൂടുതല്‍. തൊഴില്‍ തേടി കുടിയേറിയവര്‍. ഇവിടെ മനുഷ്യ ജീവിതം തുടങ്ങുന്നത് ആ കുടിയേറ്റത്തോടെയാണ്.വീഡിയോ- രതീഷ് ടി വി

കുറഞ്ഞ കാശിന് ഭൂമി വാങ്ങിയ ആദ്യകാല കുടിയേറ്റക്കാര്‍ക്കു ശേഷം തൊഴിലും കൃഷിയിടവും തേടിയെത്തിയവര്‍. പത്തും ഇരുപതും ഏക്കര്‍ കൃഷിയിടമുണ്ടായവരുടെ ഏലത്തോട്ടങ്ങളില്‍ മുതലാളിമാരെന്നോ തൊഴിലാളികളെന്നോ വ്യത്യാസമില്ലാതെ പണിത ജനത. അവരിപ്പോഴും ഇവിടെ തോട്ടത്തില്‍ പണിയെടുക്കുന്നു. ജംങ്ഷനില്‍ കണ്ടുമുട്ടിയ  തോട്ടം

പണി കഴിഞ്ഞെത്തിയ മേരിയാന്റി പറയുകയായിരുന്നു, ഞാനൊക്കെ പണി തുടങ്ങുമ്പോള്‍ 18 രൂപയായിരുന്നു കൂലി. ഇപ്പോള്‍ 336 രൂപയായി. കാലത്ത് 8 മുതല്‍ നാലുവരെ പണിയെടുക്കണം.

തോട്ടം മേഖലയിലെ സമരങ്ങളെ പറ്റിയോര്‍ക്കുമ്പോള്‍ ഇവരെല്ലാം എം.എം മണിയെ ഓര്‍ക്കുന്നു.
എംഎം മണിയുടെ നാട്ടില്‍, അദ്ദേഹം മന്ത്രിയാകുന്നതിന്റെ കൊടിതോരണങ്ങളോ ആര്‍ഭാടങ്ങളോ ഇല്ല. ആര്‍ഭാടങ്ങളില്ലാതെ ഈ പഴയ ഹൈറേഞ്ചിലെ ചെറുഗ്രാമക്കവല മന്ത്രിയായി മടങ്ങിയെത്തുന്ന എം.എം മണിയെ പ്രതീക്ഷിക്കുന്നു- ഒരു സ്വീകരണം അപ്പോഴുണ്ടാകും.

Story by