കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡിജിപി, കണ്ണൂര്‍ ജില്ലാ കളക്ടര്‍ എന്നിവരോടാണ് വിശദീകരണം തേടിയത്. അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടന നല്‍കിയ പരാതിയിലാണ് നടപടി.

കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

കൊച്ചി:  കണ്ണൂരില്‍ സിപിഐഎം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുന്നുവെന്ന പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡിജിപി, കണ്ണൂര്‍ ജില്ലാ കളക്ടര്‍ എന്നിവരോടാണ് വിശദീകരണം തേടിയത്. അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടന നല്‍കിയ പരാതിയിലാണ് നടപടി.

രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ്സിനും ബിജെപിക്കും സ്വീകാര്യത കൂടിവരുന്നതാണ് സിപിഐഎമ്മിന്റെ പ്രതികാര നടപടിക്ക് കാരണമെന്ന് അഖില ഭാരതീയ മലയാളി സംഘ് ജനറല്‍ സെക്രട്ടറി ഷൈന്‍ പി ശശിധര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോഷകസംഘടനകളായ ഡിവൈഎഫ്‌ഐ, സിഐടിയു, എസ്എഫ്‌ഐ എന്നീ സംഘടനകളെ ഉപയോഗിച്ചാണ് സിപിഐഎം അക്രമങ്ങള്‍ നടത്തുന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു.

ഈ വര്‍ഷം മേയ് തൊട്ട് 180ഓളം അക്രമങ്ങളാണ് നടന്നത്. സിപിഐഎം അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.