പാക്കിസ്ഥാന് ഇനി ഒരു തുള്ളി വെള്ളവും നല്‍കില്ല; ഈ വെള്ളം ഇന്ത്യയിലെ കര്‍ഷകര്‍ക്കു നല്‍കുമെന്നു പ്രധാനമന്ത്രി

തനിക്ക് പ്രധാനം തെരഞ്ഞെടുപ്പല്ല. കര്‍ഷകരുടെ ക്ഷേമമാണ്- മോദി പറഞ്ഞു. പഞ്ചാബിലെ ഭട്ടിന്‍ഡയിലെ എയിംസ് ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പാക്കിസ്ഥാന് ഇനി ഒരു തുള്ളി വെള്ളവും നല്‍കില്ല; ഈ വെള്ളം ഇന്ത്യയിലെ കര്‍ഷകര്‍ക്കു നല്‍കുമെന്നു പ്രധാനമന്ത്രി

പാക്കിസ്ഥാന് ഒരു തുള്ളിവെള്ളം പോലും നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനു നദീജലം വിട്ടുനല്‍കുന്നത് നിര്‍ത്തുമെന്നും ഈ വെള്ളം ഇന്ത്യയിലെ കര്‍ഷകര്‍ക്കു നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് ജലം ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

തനിക്ക് പ്രധാനം തെരഞ്ഞെടുപ്പല്ല. കര്‍ഷകരുടെ ക്ഷേമമാണ്- മോദി പറഞ്ഞു. പഞ്ചാബിലെ ഭട്ടിന്‍ഡയിലെ എയിംസ് ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സിന്ധുനദീ ജലകരാര്‍ ലംഘിക്കുകയാണെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മുഖ്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് കുറ്റപ്പെടുത്തി. ഇന്ത്യയും പാക്കിസ്ഥാനും 1960ല്‍ ഒപ്പുവച്ച സിന്ധുനദീജലകരാറിന്റെ അടിസ്ഥാനത്തില്‍ ആറു നദീകളിലെ വെള്ളം പങ്കുവയ്ക്കാമെന്നു വ്യവസ്ഥയുണ്ട്.

Read More >>