ലഭിക്കേണ്ട ഉത്തരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നമോ ആപ്പിനെതിരെ സോഷ്യല്‍മീഡിയ; രാജ്യത്ത് നമോ ആപ്പിലൂടെ അഭിപ്രായം രേഖപ്പെടുത്തിയവര്‍ അഞ്ചു ലക്ഷം മാത്രം

ആരോഗ്യ പരിരക്ഷ മുതലായ മേഖലകള്‍ സാധാരണക്കാരന്റെ കൈപിടിയിലൊതുങ്ങും എന്ന പ്രസ്താവനയ്ക്ക് ആപ്പില്‍ മൂന്ന് ഓപ്ഷനുകളാണ് നല്‍കിയിട്ടുള്ളത്. പ്രസ്താവനയോട് പൂര്‍ണമായും യോജിക്കുന്നു, ഭാഗികമായി യോജിക്കുന്നു, പറയാന്‍ സാധിക്കില്ല എന്നീ മൂന്ന് ഓപ്ഷനുകള്‍ ഉപയോക്താവിന് ലഭിക്കുമ്പോള്‍, വിയോജിക്കുന്നു എന്നുള്ള ഓപ്ഷന്‍ നല്‍കാന്‍ ശ്രമിച്ചിട്ടുമില്ല.

ലഭിക്കേണ്ട ഉത്തരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നമോ ആപ്പിനെതിരെ സോഷ്യല്‍മീഡിയ; രാജ്യത്ത് നമോ ആപ്പിലൂടെ അഭിപ്രായം രേഖപ്പെടുത്തിയവര്‍ അഞ്ചു ലക്ഷം മാത്രം

നോട്ടു നിരോധനത്തെ തുടര്‍ന്നു ജനാഭിലാഷമറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന നരേന്ദ്രമോദി ആപ്പ് സര്‍വ്വേയില്‍ പങ്കെടുത്തത് അഞ്ചുലക്ഷം പേര്‍മാത്രം. വിചിത്രമായ ചോദ്യങ്ങളുടെ പേരില്‍ തുടക്കത്തില്‍ തന്നെ വാര്‍ത്തയായ ജനാഭിലാഷ സര്‍വ്വേയില്‍ 90 ശതമാനം ജനങ്ങള്‍ നോട്ടുനിരോധനത്തിനു പിന്തുണ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 130 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് വെറും നാലരലക്ഷം പേര്‍മാത്രം പിന്തുണ അറിയിക്കുമ്പോള്‍ ആ പിന്തുണ എങ്ങനെ അംഗീകരിക്കപ്പെടുമെന്ന ചോദ്യമാണ് വിമര്‍ശകര്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്.


സ്മാര്‍ട്ട് ഫോണില്‍ നമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ എന്നിരിക്കെ സാധാരണക്കാരും കര്‍ഷകരുമൊക്കെ പ്രതികരിക്കാനാകാതെ നില്‍ക്കുകയാണ്. രാജ്യത്ത് നോട്ട് ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിച്ചവരും ഇവരാണെന്നുള്ളതാണ് യഥാര്‍ത്ഥ വസ്തുത.

കറന്‍സി പിന്‍വലിച്ച നടപടി മൂലംരാജ്യത്ത് 70 പേര്‍ മരണപ്പെട്ട സംഭവം വന്‍വിവാദമായിരിക്കേ മോദി പാര്‍ലമെന്റിലും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് തന്റെ തീരുമാനത്തിനുള്ള ജനപിന്തുണയളക്കാന്‍ കഴിഞ്ഞ ദിവസമാണ് ആപ്പുമായി രംഗത്തെത്തിയത്. എന്നാല്‍ ആപ്പിലെ ചോദ്യങ്ങള്‍ പൂര്‍ണ്ണമായും അനുകൂല ഉത്തരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി നിര്‍മിച്ചവയാണെന്നും എതിര്‍പ്പറിയിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും വിമര്‍ശനം യരുകയായിരുന്നു. ആപ്പ് നിര്‍മ്മിച്ചത് അന്ധരായ മോദി ഭക്തന്മാര്‍ക്ക് വേണ്ടിയാണെന്നുള്ള വിമര്‍ശനവും കേന്ദ്രസര്‍ക്കാര്‍ നേരിടുന്നുണ്ട്.

നരേന്ദ്രമോദി ആപ്പില്‍ ചില ചോദ്യങ്ങളില്‍ എതിരഭിപ്രായം രേഖപ്പെടുത്താന്‍ ആപ്പില്‍ അവസരം ലഭിക്കാഞ്ഞതാണ് നവ മാധ്യമങ്ങളിലൂടെ ശ്രദ്ധേയമായത്. നോട്ട് അസാധുവാക്കലിലൂടെ റിയല്‍ എസ്റ്റേറ്റ്, ഉന്നത പഠനം, ആരോഗ്യ പരിരക്ഷ മുതലായ മേഖലകള്‍ സാധാരണക്കാരന്റെ കൈപിടിയിലൊതുങ്ങും എന്ന പ്രസ്താവനയ്ക്ക് ആപ്പില്‍ മൂന്ന് ഓപ്ഷനുകളാണ് നല്‍കിയിട്ടുള്ളത്. പ്രസ്താവനയോട് പൂര്‍ണമായും യോജിക്കുന്നു, ഭാഗികമായി യോജിക്കുന്നു, പറയാന്‍ സാധിക്കില്ല എന്നീ മൂന്ന് ഓപ്ഷനുകള്‍ ഉപയോക്താവിന് ലഭിക്കുമ്പോള്‍, വിയോജിക്കുന്നു എന്നുള്ള ഓപ്ഷന്‍ നല്‍കാന്‍ ശ്രമിച്ചിട്ടുമില്ല.നരേന്ദ്രമോദിയുടെ ജനാഭിലാഷം അറിയാനുള്ള യജ്ഞത്തെ കണക്കറ്റ് പരിഹസിക്കുകയാണ് സോഷ്യല്‍മീഡിയ. സ്വന്തമായുള്ള അഭിപ്രായങ്ങള്‍ തുറന്നു പറയാനാകാതെ മകന്ദ്രസര്‍ക്കാര്‍ തരുന്ന അഭിപ്രായങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ക്ലിക്ക് ചെയ്യേണ്ട ഗതികേടിലാണ് ജനങ്ങളും.

15209045_1164857073569670_1125680798_n

Read More >>