നാരദ, കുഞ്ചിത്തണ്ണിയിലേയ്ക്ക് പോകുന്നു #മണിയാശാനെ തേടി...

ഇത് മണിയാശാനെ തേടിയുള്ള യാത്രയാണ്. "വെറുതെ സ്‌കൂളില്‍ പോയി" എന്ന് എം.എം മണിയുടെ മന്ത്രിസ്ഥാന വാര്‍ത്ത കേട്ട് സംവിധായകൻ ജൂഡ് ആന്തണി ഞെട്ടി. അഞ്ചാം മൈലിലെ തെളിനീര്‍ ചോലയ്ക്കരികില്‍ വളര്‍ത്തു നായ്ക്കളുമായി ഈറ്റ വെട്ടി മടങ്ങുന്ന രാജപ്പന്‍ പറഞ്ഞു- മന്ത്രിയായത് രാവിലെയാ അറിഞ്ഞത്... അതു കേട്ടത് വലിയ സന്തോഷമായി".

നാരദ, കുഞ്ചിത്തണ്ണിയിലേയ്ക്ക് പോകുന്നു #മണിയാശാനെ തേടി...

നേര്യമംഗലം പാലം കഴിഞ്ഞ് കാടിന്റെ വേരില്‍ തൊടുമ്പോള്‍ കാറ്റ് വന്നു. 'ഇവിടുത്തെ കാറ്റാണ് കാറ്റെന്ന' പാട്ടിലെ കാറ്റ്. ഇടുക്കിയിലെ മനുഷ്യരെ പറ്റി കേട്ടുട്ടുള്ളകഥകളിലൊന്ന്, അവര്‍ 'ര' എന്ന അക്ഷരം പൊതുവെ പ്രയോഗിക്കാറില്ലെന്നാണ്. അവരവരുടെ വലിയ പട്ടണത്തെ റാജാക്കാട് എന്നേ പറയൂ. കാടിനുള്ളിലെ ഒരു ബസ് സ്്റ്റോപ്പു പോലുമില്ലാത്ത സ്ഥലങ്ങള്‍ക്ക് സിറ്റിയെന്നും പേരിട്ടു- കാക്ക സിറ്റി, ആത്മാവ് സിറ്റി, ബാലന്‍പിള്ള സിറ്റി...


[caption id="attachment_61706" align="aligncenter" width="683"]neriyamangalam ഇടുക്കിയുടെ കവാടം, നേര്യമംഗലം പാലം[/caption]

ഇടുക്കിയിലേയ്ക്ക് കയറാന്‍ സായിപ്പന്മാരുണ്ടാക്കിയ പാളങ്ങളിലൂടെ അരിച്ചിറിങ്ങിയ നിധികള്‍- സുഗന്ധവ്യജ്ഞനങ്ങള്‍. അത്ര സുഗന്ധമുണ്ടാകില്ലല്ലോ ആ തോട്ടങ്ങളില്‍ പണിയെടുക്കുന്ന മനുഷ്യന്റെ വിയര്‍പ്പിന്. കാട്ടിലും കടലിലും അതിന് ഒരേ സ്വാദാണ്. എംഎം മണിയുടെ വാക്കുകള്‍ വന്യമാകുന്നത് വന്യമൃഗങ്ങളുള്ള കാടുകളിലൂടെ പാര്‍ട്ടി സംഘടിപ്പിക്കാന്‍ നടന്നു പോയ മൈലുകളെ ഓര്‍മ്മിപ്പിക്കും. ഏതോ പുലിയുടെ പല്ലിലോ ഒറ്റയാന്റെ കൊമ്പിലോ ഞെരിഞ്ഞമരാതെ ജീവന്‍ ചങ്കിലേയ്ക്ക് കൂടുതല്‍ ചേര്‍ത്തു പിടിച്ചു നടന്ന കാലം. തൊഴിലാളിയുടെ വിയര്‍പ്പിന്റെ ഉപ്പു തിന്നവരെ വെള്ളം കുടിപ്പിച്ച കാലം- വാക്കുകളിലെ ഉപ്പ് അതും ഓര്‍മ്മിപ്പിക്കും.

[caption id="attachment_61707" align="aligncenter" width="624"]rajappan-ancham-mile രാജപ്പന്‍[/caption]

ഇത് മണിയാശാനെ തേടിയുള്ള യാത്രയാണ്. വെറുതെ സ്‌കൂളില്‍ പോയി എന്ന് ജൂഡ് ആന്തണി എം.എം മണിയുടെ മന്ത്രിസ്ഥാന വാര്‍ത്ത കേട്ട് ഞെട്ടി. അഞ്ചാം മൈലിലെ തെളിനീര്‍ ചോലയ്ക്കരികില്‍ വളര്‍ത്തു നായ്ക്കളുമായി ഈറ്റ വെട്ടി മടങ്ങുന്ന രാജപ്പന്‍ പറഞ്ഞു-

മന്ത്രിയായത് രാവിലെയാ അറിഞ്ഞത്... അതു കേട്ടത് വലിയ സന്തോഷമായി.

രാജപ്പന് വലിയ അത്ഭുതമൊന്നും തോന്നുന്നില്ല- അതിപ്പോ മന്ത്രിയായാലെന്നാ. എന്നൊരു ഭാവം, ആകേണ്ടതാണല്ലോ എന്ന ഭാവം.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന, 20 വര്‍ഷം, എം.എം മണി ഇതുവരെ ജീവിച്ചത് ഇടുക്കിയിലായിരുന്നു. മണക്കാട് പ്രസംഗം മുതലാണല്ലോ നമ്മളദ്ദേഹത്തെ കേട്ടു തുടങ്ങുന്നത്.

ആരാണ് കേരളത്തിന്റെ ഈ പുതിയ വൈദ്യുതി മന്ത്രി- കേട്ട നല്ലതും ചീത്തയും മനസിലുണ്ട്- നമുക്ക് മണിയാശാനെ ഇടുക്കിയില്‍ തേടാം. ഗര്‍ഭിണിയെ മുറ്റത്തേയ്ക്ക് വയറ്റില്‍ കയറിയിരുന്ന്- ഇത് ബെഡ്ഡുപോലുണ്ടല്ലോടിയെന്ന് ആക്രോശിച്ച അധികാരിയോട് ക്ഷമിക്കാനുള്ള ഭീരുത്വമില്ലാത്ത ഇടുക്കിയിലെ മനുഷ്യരിലൂടെ, കു്ഞ്ചിത്തണ്ണിക്കു പോവുകയാണ്. ഇപ്പോള്‍ അടിമാലിയെത്തി.

ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ മുത്തേ മുത്തേ മണി മുത്തേയെന്ന് മണിയാശാനെയും വിളിച്ചു- ഈ മുദ്രാവാക്യം കേട്ടപ്പോള്‍ വയറ്റിലേതാണ്ടും ഉരുണ്ട് കയറി ഛര്‍ദ്ദിക്കാന്‍ വന്നു. കമ്യൂണിസ്റ്റുകാരന്‍ മുത്തെന്നല്ല, സഖാവെന്നാണ് അറിയപ്പെടേണ്ടതെന്ന് പറയാന്‍ മടിയില്ലാത്ത എം.എം മണിയെ തേടി ചെല്ലാം നമുക്ക്.

മലമേലെ തിരിവെച്ച് പെരിയാറിന്‍ തളിയിട്ട് ചിരിതൂകും പെണ്ണല്ല ഇടുക്കി-മലമൂടും മഞ്ഞുമായി അരയില്‍ കൈ കുത്തി നില്‍ക്കുന്ന പെണ്ണുമാത്രമല്ല. ഉപ്പുനീറുന്ന വാക്കുകളും ശൈലിയുമുള്ള എം.എം മണിയും ഇടുക്കിയുടെ ഉശിരന്‍ രൂപമാണ്. അടിമാലിയിലെ ബോസ് ജോണ്‍ പറയുന്നു- നല്ല മനുഷ്യനാണ് അദ്ദേഹം. ഏതൊരാള്‍ക്കും അദ്ദേഹത്തിന് അടുത്തെത്താം.

നമ്മളും ഇന്ന് ശ്രമിക്കുന്നത് അദ്ദേഹത്തിന് അടുത്തെത്താനാണ്. വീട്ടിലെത്തിയിട്ടുണ്ട് രാത്രി തന്നെ.

കുഞ്ചിത്തണ്ണിയിലെ 20 ഏക്കര്‍ എന്ന സ്ഥലത്തേയ്ക്ക്- ഒപ്പം ചിത്രങ്ങള്‍ പകര്‍ത്തി പ്രതീഷ് രമയും ഏത് കാടിലും മലയിലും കയറാന്‍ നിസ്സാന്‍ ടെറാനോയും

ചിത്രങ്ങള്‍ : PRATHEESH REMA

(തുടരും)

Story by